---
title: "#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ"
english_title: "#Polling #slow #KKRama #said  #long #queue  #Vadakara   #worrying"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/201352/polling-slow-kkrama-said-long-queue-vadakara-worrying"
published_at: "2024-04-26T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b7b2926acc_kkrama.jpg"
keywords: []
---

# #kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

> **Lead Summary:** വടകര : ** വ**ടകരയില്‍ പോളിങ് മന്ദഗതിയിലായതില്‍ പ്രതിഷേധമറിയിച്ച് വടകര എം.എല്‍.എ കെ.കെ രമ.

## Article Content

വടകര : ** വ**ടകരയില്‍ പോളിങ് മന്ദഗതിയിലായതില്‍ പ്രതിഷേധമറിയിച്ച് വടകര എം.എല്‍.എ കെ.കെ രമ.

പോളിങ് സമയം പകുതിയോളമെത്തുമ്പോള്‍ 35 ശതമാനം പേര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ കഴിഞ്ഞതെന്നും ഇത്‌ ആശങ്കാജനകമാണെന്നും രമ പറഞ്ഞു . ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വോട്ടിങ് മെഷീനില്‍ നിന്ന് ബീപ് ശബ്ദം വരാന്‍ സമയമെടുക്കുന്നതുമാണ് പോളിങ് മന്ദഗതിയിലാകാന്‍ കാരണമെന്നാണ് പോളിങ് ഓഫീസര്‍ പറയുന്നത്.

ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നും രമ ചോദിച്ചു. ഇതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് പോലും സംശയിക്കുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഓപ്പണ്‍ വോട്ടുകള്‍ നിര്‍ത്തിവെയ്ക്കാന്‍ കളക്ടര്‍ ഉത്തരവ് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നും അവര്‍ ആരാഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/201352/polling-slow-kkrama-said-long-queue-vadakara-worrying)