---
title: "കെ.റെയില്‍ വടകര കടക്കില്ലെന്ന്  കെ.കെ രമ എംഎല്‍എ "
english_title: " KK Rema MLA says K Rail project will not be allowed to be implemented in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20139/kk-rema-mla-says-k-rail-project-will-not-be-allowed-to-be-implemented-in-vadakara"
published_at: "2022-01-10T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc3019ba6e8_K K RAMA MLA .jpg"
keywords: []
---

# കെ.റെയില്‍ വടകര കടക്കില്ലെന്ന്  കെ.കെ രമ എംഎല്‍എ 

> **Lead Summary:** **വടകര: **അങ്ങേയറ്റം ജനവിരുദ്ധ പദ്ധതിയായ കെ.റെയില്‍ വടകര കടക്കില്ലെന്ന് കെ.കെ രമ എംഎല്‍എ . വടകരയില്‍ ഐ.വി ബാബു അനുസ്മരണ പരിപാടിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അവര്‍. കെ.റെയിലിന് എതിരെ നില്‍ക്കുന്നവരെ സര്‍ക്കാര്‍ വിരുദ്ധരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിക്കുകയാണ് പിണറായിവിജയന്‍ ഭരണകൂടം.

## Article Content

**വടകര: **അങ്ങേയറ്റം ജനവിരുദ്ധ പദ്ധതിയായ കെ.റെയില്‍ വടകര കടക്കില്ലെന്ന് കെ.കെ രമ എംഎല്‍എ . വടകരയില്‍ ഐ.വി ബാബു അനുസ്മരണ പരിപാടിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അവര്‍. കെ.റെയിലിന് എതിരെ നില്‍ക്കുന്നവരെ സര്‍ക്കാര്‍ വിരുദ്ധരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിക്കുകയാണ് പിണറായിവിജയന്‍ ഭരണകൂടം.

സമരക്കാരെ കായികമായി നേരിടുമെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറയുന്നത്. എന്നാല്‍ ഇത്തരം വിരട്ടലുകളൊന്നും വേണ്ടെന്നും ഇതുകേട്ട് പേടിച്ചുപിന്മാറുന്നവരല്ല തങ്ങളെന്നും രമ കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യമാധ്യമങ്ങളില്‍ സി.പി.എം പ്രൊഫൈലുകള്‍ അസഹിഷ്ണുതയോടെയാണ് സമരക്കാരെ നേരിടുന്നത്. ഇവരെ ചെല്ലുംചെലവുംകൊടുത്ത് സര്‍ക്കാര്‍ വളര്‍ത്തുകയാണെന്നും രമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20139/kk-rema-mla-says-k-rail-project-will-not-be-allowed-to-be-implemented-in-vadakara)