---
title: "ധീരജിന്റെ കൊലപാതകം: ഓര്‍ക്കാട്ടേരിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം "
english_title: "DYFI PROTESET IN SFI WORKER  MURDER IN IDUKKI "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20147/dyfi-proteset-in-sfi-worker-murder-in-idukki"
published_at: "2022-01-10T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc3ca5003f1_dyfi photo.jpg"
keywords: []
---

# ധീരജിന്റെ കൊലപാതകം: ഓര്‍ക്കാട്ടേരിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം 

> **Lead Summary:** ഓര്‍ക്കാട്ടേരി: ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഓര്‍ക്കാട്ടേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.കെ സബിന്‍, നിധിന്‍ ജെ, അര്‍ജുന്‍ ചന്ദ്രന്‍, വിഷ്ണു എസ്, എന്നിവര്‍ നേതൃത്വം നല്‍കി നാദാപുരം റോഡിലും ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.

## Article Content

ഓര്‍ക്കാട്ടേരി: ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഓര്‍ക്കാട്ടേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.കെ സബിന്‍, നിധിന്‍ ജെ, അര്‍ജുന്‍ ചന്ദ്രന്‍, വിഷ്ണു എസ്, എന്നിവര്‍ നേതൃത്വം നല്‍കി നാദാപുരം റോഡിലും ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.

** നാളെ പഠിപ്പു മുടക്ക് സമരം **

ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊല ചെയ്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്ക് സമരം നടത്തി പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് അറിയിച്ചു. ആസൂത്രിതമായാണ് അക്രമം നടന്നതെന്നും പോലീസ് ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും അദേഹം പറഞ്ഞു.

അതിഭീകരമാംവിധമുള്ള അക്രമമാണ് കേരളത്തിലെ ഓരോ ക്യാമ്പസുകളിലും വിവിധ ഘട്ടങ്ങളിലായി കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാവിധ സഹായവും ചെയ്തുകൊടുക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുനിന്ന് സംഘടിതമായി മാരകായുധങ്ങളുമായി ക്യാമ്പസിനകത്ത് അതിക്രമിച്ച് കയറുകയും വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.

കെ.എസ്.യു. ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെപ്പോലെ കേരളത്തിലെ ക്യാമ്പസുകളില്‍ പെരുമാറിക്കൊണ്ടിരിക്കുന്നു. കെ.എസ്.യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ അതിശക്തമായ നിലയില്‍ എസ്.എഫ്.ഐ. പ്രതിഷേധം ഉയര്‍ത്തും. വിദ്യാര്‍ഥികളെയും ജനങ്ങളേയും അണിനരത്തി ക്യാമ്പസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകും. അതിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പുമുടക്ക് സമരം നടത്തി പ്രതിഷേധിക്കാന്‍ തീരുമാനിച്ചുവെന്നും സച്ചിന്‍ദേവ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20147/dyfi-proteset-in-sfi-worker-murder-in-idukki)