---
title: "#fireaccident|മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി "
english_title: "  #fire #broke #out   #shop   #Mepayyur,  #major #accident  #avoided"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/201496/fire-broke-out-shop-mepayyur-major-accident-avoided"
published_at: "2024-04-27T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662c9690b389b_fire.jpg"
keywords: []
---

# #fireaccident|മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി 

> **Lead Summary:**  മേപ്പയ്യൂർ: **(vatakara.truevisionnews.com**)മേപ്പയ്യൂരിലെ ഗവ: ആശുപത്രിക്ക് സമീപം കണ്ണീപ്പറമ്പിൽഅശോകൻ്റെ ചിത്രക്കൂട് എന്ന സ്റ്റേഷനറി കടയ്ക്കാണ് തീപിടിച്ചത്.

## Article Content

 മേപ്പയ്യൂർ: **(vatakara.truevisionnews.com**)മേപ്പയ്യൂരിലെ ഗവ: ആശുപത്രിക്ക് സമീപം കണ്ണീപ്പറമ്പിൽഅശോകൻ്റെ ചിത്രക്കൂട് എന്ന സ്റ്റേഷനറി കടയ്ക്കാണ് തീപിടിച്ചത്.

ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടിയാണ് തീപിടുത്തുണ്ടായത്. സമീപത്തുള്ള മറ്റു കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പേരാമ്പ്രയിൽ നിന്നും അസി: സ്റ്റേഷൻ ഓഫീസർ എം പ്രദീപന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ്  ഫയർ എഞ്ചിൻ എത്തിയാണ് തീയണച്ചത്. 

കെ.സുജാത് ,ഫയർ & റെസ്ക്യൂ ഓഫീസർമാരായ സുധീഷ്. വി.കെ, ഷിജിത്ത് എ, രതീഷ് കെ.എൻ, സോജു പി ആർ, സനൽ രാജ് രഗിനേഷ് കെ., ഷൈജു വി.കെ, പ്രശാന്ത് ഇ എം എന്നിവരും , നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/201496/fire-broke-out-shop-mepayyur-major-accident-avoided)