#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്
Apr 29, 2024 07:47 PM | By Aparna NV

വടകര : (vatakara.truevisionnews.com) അശ്ലീല വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും ഇറങ്ങിപ്പോക്കും.

നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ധാർമ്മിക മൂല്യങ്ങൾ ഉയർത്തി പിടിച്ച് രാജി വെക്കുക എന്ന ആവശ്യമാണ് എൽഡിഎഫ് അംഗങ്ങൾ ഭരണസമതിയോഗത്തിൽ ഉന്നയിച്ചത്.

ഇത് സംബന്ധിച്ച അടിയന്തര പ്രമേയം മാറ്റി വെച്ച് മറ്റ് കാര്യങ്ങളിലേക്ക് കടന്നതോടെയാണ് ഇടത്പക്ഷത്തെ എട്ട് അംഗങ്ങളും ഇറങ്ങി പോകേണ്ടി വന്നതെന്ന് പി.പി. ബാലകൃഷണും എ കെ ബിജിത്തും പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ തെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്ന സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇടപെടണമെന്നും യൂത്ത് കോൺഗ്രസ് നേതാവായ വൈസ് പ്രസിഡൻ്റ് രാജിവെക്കണമെന്നും എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.

കുടുംബം തകർക്കാൻ യൂത്ത് ലീഗ് പ്രവർത്തകൻ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രശ്നം രാഷ്ട്രീയമായി ഉപയോഗിക്കാൻ ഇടതുപക്ഷം ആഗ്രഹിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി പി ബാലകൃഷ്ണൻ, എ ദിലീപ് കുമാർ, എ.കെ ബിജിത്ത്, നിഷ മനോജ് , വി പി കുഞ്ഞിരാമൻ, റോഷ്ന പിലാക്കാട്ട്, ലീന, സുനിത എന്നിവരാണ് യോഗത്തിൽ നിന്ന് ഇറങ്ങി പോയത്.

എന്നാൽ തൻ്റെ കുടുംബ ജീവിതം തകർക്കാനാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചതെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് അഖില മര്യാട്ട് കഴിഞ്ഞ ദിവസം വടകര റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

#pornographic #video; #Walk #out #Nadapuram #grampanchayat #meeting #demanding #resignation #of #vice #president

Next TV

Related Stories
'ഒടുവിലത്തെ കത്ത്'; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ പുസ്തക പ്രകാശനം 28ന്

Apr 26, 2025 11:03 PM

'ഒടുവിലത്തെ കത്ത്'; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ പുസ്തക പ്രകാശനം 28ന്

'ഒടുവിലത്തെ കത്ത്' എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ കഥാസമാഹാരം...

Read More >>
റോഡ് വികസന പദ്ധതി ഇല്ലാതായാൽ ഉത്തരവാദിത്തം ഞങ്ങൾക്കല്ല -ഇരകളുടെ കർമ്മസമിതി

Apr 26, 2025 10:41 PM

റോഡ് വികസന പദ്ധതി ഇല്ലാതായാൽ ഉത്തരവാദിത്തം ഞങ്ങൾക്കല്ല -ഇരകളുടെ കർമ്മസമിതി

പി ഡബ്ല്യൂഡി- റവന്യൂ വകുപ്പുകൾ നടത്തിയ പ്രാരംഭ നടപടിക്രമങ്ങളുമാണ് പദ്ധതിയെ തടസ്സപ്പെടുത്തികൊണ്ടിരിക്കുന്നത്...

Read More >>
വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

Apr 26, 2025 05:45 PM

വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

വില്യപ്പള്ളിയിൽ കഞ്ചാവുമായി യുവാവ്...

Read More >>
കത്ത് നല്‍കി; ഹൈവേ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ വര്‍ഷകാലത്തിനു മുമ്പ് പരിഹരിക്കണം -ഷാഫി പറമ്പില്‍ എംപി

Apr 26, 2025 05:03 PM

കത്ത് നല്‍കി; ഹൈവേ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ വര്‍ഷകാലത്തിനു മുമ്പ് പരിഹരിക്കണം -ഷാഫി പറമ്പില്‍ എംപി

ഷാഫി പറമ്പിൽ എംപി കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത്...

Read More >>
വടകരയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

Apr 26, 2025 01:55 PM

വടകരയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് എസ്ഐ എം.കെ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 26, 2025 01:42 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup