---
title: "#memundaHigherSecondarySchool  | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം"
english_title: "#First  #district; #memunda #Higher #Secondary #School  #won #brilliantly  #USS #results"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/201992/first-district-memunda-higher-secondary-school-won-brilliantly-uss-results"
published_at: "2024-04-29T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662fb39d79910_kj.jpg"
keywords: []
---

# #memundaHigherSecondarySchool  | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

> **Lead Summary:** ** വടകര : [**കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളുടെ യുഎസ് എസ് സ്കോളർഷിപ്പ് റിസൽട്ടിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് മിന്നും വിജയം.

## Article Content

** വടകര : [**കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളുടെ യുഎസ് എസ് സ്കോളർഷിപ്പ് റിസൽട്ടിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് മിന്നും വിജയം.

മേമുണ്ട സ്കൂളിലെ 25 വിദ്യാർത്ഥികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. യുഎസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിൽ മേമുണ്ടക്ക് ജില്ലയിൽ ഒന്നാം സ്ഥാനമാണ് ഉള്ളത്.

സംസ്ഥാനത്ത് തന്നെ മികച്ചതും ശ്രദ്ധേയവുമായ വിജയമാണ് മേമുണ്ടയുടേത്. ആഗസ്ത് മാസം മുതൽ ആരംഭിക്കുന്ന ചിട്ടയായ പരിശീലന പ്രവർത്തനമാണ് വിദ്യാർത്ഥികളെ ഈ നേട്ടത്തിന് അർഹരാക്കിയത്.പി ടി എ, മാനേജ്മെന്റ്, അധ്യാപകർ എന്നിവരുടെ കൂട്ടായ ശ്രമം ഈ വിജയത്തിന് പിറകിൽ ഉണ്ട്.

നിരവധി തവണ യുഎസ് എസ് മാതൃകാ പരീക്ഷകളും വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തി. കഴിഞ്ഞ വർഷത്തെയും യുഎസ് എസ് റിസൽട്ടിൽ മേമുണ്ട സ്കൂളിനായിരുന്നു ജില്ലയിൽ ഒന്നാം സ്ഥാനം .പി ടി എ , മാനേജ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.

മാനേജർ എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, ഹെഡ്മാസ്റ്റർ പി കെ ജിതേഷ് സ്വാഗതവും, പിടിഎ പ്രസിഡണ്ട് ഡോ: എം വി തോമസ് അധ്യക്ഷതയും വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ കെ സിമി, പി പി പ്രഭാകരൻ മാസ്റ്റർ, ആർ ബാലറാം, പ്രിൻസിപ്പാൾ ബി ബീന, ടി പി രജുലാൽ, പി കെ ജയരാമൻ, എസ് ആർ ഷിനിജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/201992/first-district-memunda-higher-secondary-school-won-brilliantly-uss-results)