---
title: "#drugcase|പോലീന്റെ കേസന്വേഷണത്തിലെ വീഴ്ച: രണ്ട് മയക്കുമരുന്നു കേസുകളിൽ യുവാക്കളെ കോടതി വെറുതെ വിട്ടു"
english_title: "#Failure  #investigation  #Court #acquits  #youth  #two #drug #cases"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/202206/failure-paulinecase-investigation-court-acquits-youth-two-drug-cases"
published_at: "2024-04-30T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630e86bd2507_vadakara_court.jpg"
keywords: []
---

# #drugcase|പോലീന്റെ കേസന്വേഷണത്തിലെ വീഴ്ച: രണ്ട് മയക്കുമരുന്നു കേസുകളിൽ യുവാക്കളെ കോടതി വെറുതെ വിട്ടു

> **Lead Summary:**  വടകര:**(vadakara.truevisionnews.com**) പോലീസിന്റെ കേസന്വേഷണത്തിലെ അപാകത മൂലം രണ്ട് മയക്കുമരുന്നു കേസുകളിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വടകര എൻ.ഡി.പി.എസ്സ് സ്പെഷ്യൽ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബു വിട്ടയച്ചു.

## Article Content

 വടകര:**(vadakara.truevisionnews.com**) പോലീസിന്റെ കേസന്വേഷണത്തിലെ അപാകത മൂലം രണ്ട് മയക്കുമരുന്നു കേസുകളിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വടകര എൻ.ഡി.പി.എസ്സ് സ്പെഷ്യൽ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബു വിട്ടയച്ചു.

 മുക്കം പോലീസ് പിടികൂടിയ കൂടത്തായി സ്വദേശി അജിത്ത്(35), കുന്ദമംഗലം പോലീസ് 2 l ഗ്രാം ബ്രൗൺഷുഗറുമായി പിടികൂടിയ വെള്ളയിൽ നാലുകുടിപറമ്പ് മുഹമ്മദ് റാഫി (38) എന്നിവരെയാണ് വിട്ടയച്ചത്.

5-6-2018 തിയ്യതി ഉച്ചക്ക്  അജിത്തിനെ മുക്കം വൈ ബ്രിഡ്ജിൽ നിന്ന് മുക്കം സബ്ബ് ഇൻസ്പെക്ടരും മുഹമ്മദ് റാഫിയെ 9-6-2018 തിയ്യതി ഉച്ചക്ക് ഒരു മണിക്ക് ചാത്തമംഗലം എൻ ഐ ടിക്ക് സമീപം വെച്ച് കുന്ദമംഗലം പോലീസ് സബ്ബ് ഇൻസ്പെക്ടരും പിടികൂടുകയായിരുന്നു.

ഇരു കേസുകളിലുമായി 13 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തിരുന്നു. എൻ.ഡിപി.എസ്സ് ആക്ടനും, ക്രിമിനൽ നടപടി നിയമത്തിനും എതിരായ അന്വേഷണമാണ് രണ്ടു കേസുകളിലും നടത്തിയത് എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതികളെ വിട്ടയച്ചത്.

രണ്ടു കേസുകളിലും പ്രതികൾക്കു വേണ്ടി അഡ്വ.പി.പി.സുനിൽകുമാർ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/202206/failure-paulinecase-investigation-court-acquits-youth-two-drug-cases)