---
title: "ദുരൂഹ സാഹചര്യത്തില്‍ കര്‍ണ്ണാടക സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു "
english_title: "A native of Karnataka under mysterious circumstances The locals handed over the arrest to the police"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20229/a-native-of-karnataka-under-mysterious-circumstances-the-locals-handed-over-the-arrest-to-the-police"
published_at: "2022-01-11T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd202b57f69_polan bellari .jpg"
keywords: []
---

# ദുരൂഹ സാഹചര്യത്തില്‍ കര്‍ണ്ണാടക സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു 

> **Lead Summary:** വടകര: ചോറോട് ഗേറ്റ് പരിസരത്ത് തിങ്കളാഴ്ച രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട കര്‍ണ്ണാടക സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കര്‍ണ്ണാടക ബെല്ലാരി സ്വദേശി പൗളന്‍ നെയാണ് നാട്ടുകാര്‍ പിടികൂടിയത്.

## Article Content

വടകര: ചോറോട് ഗേറ്റ് പരിസരത്ത് തിങ്കളാഴ്ച രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട കര്‍ണ്ണാടക സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കര്‍ണ്ണാടക ബെല്ലാരി സ്വദേശി പൗളന്‍ നെയാണ് നാട്ടുകാര്‍ പിടികൂടിയത്.

ഇടവഴിയില്‍ ഒളിച്ചിരുന്ന ഇയാള്‍ നാട്ടുകാരെ കണ്ടപ്പോള്‍ ഓടിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു. മനോനില തെറ്റി ആളെന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20229/a-native-of-karnataka-under-mysterious-circumstances-the-locals-handed-over-the-arrest-to-the-police)