---
title: "#BODYFOUND | വടകരയിൽ വീണ്ടും മരണം; ലഹരികുത്തിവെച്ചെന്ന് സംശയം, ഓട്ടോറിക്ഷയിൽ യുവാവ് മരിച്ച നിലയിൽ "
english_title: "#Another #death #Vadakara #Suspected #be #drugged #youngman #found #dead #autorickshaw"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/202311/another-death-vadakara-suspected-be-drugged-youngman-found-dead-autorickshaw"
published_at: "2024-05-01T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631b424ab42a_VATAKARA.jpg"
keywords: []
---

# #BODYFOUND | വടകരയിൽ വീണ്ടും മരണം; ലഹരികുത്തിവെച്ചെന്ന് സംശയം, ഓട്ടോറിക്ഷയിൽ യുവാവ് മരിച്ച നിലയിൽ 

> **Lead Summary:** **വടകര : **വടകരയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**വടകര : **വടകരയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ സ്വദേശി ഷാനിഫ്നിസിനെയാണ് ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് . അമിതമായി ലഹരി കുത്തിവച്ചതിനെ തുടർന്നാണ് മരണമെന്നാണ് പോലീസ് നിഗമനം.

മൃതദേഹത്തിന് സമീപത്തു നിന്ന് കുത്തിവെക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ച് കണ്ടെത്തി. തലശ്ശേരി രെജിസ്ട്രേഷനുള്ള ഓട്ടോറിക്ഷയിലാണ് മൃതദേഹം കണ്ടെത്തിയത് . വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആഴ്ചയാണ് വടകര ഓർക്കാട്ടേരിക്കടുത്ത് രണ്ട് യുവാക്കൾ അമിത ;ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ചത്.

ഇവിടെ നിന്ന് രക്ഷപ്പെട്ട യുവാവിനെ ചോദ്യം ചെയ്തപ്പോൾ വടകരയ്ക്കടുത്തെ കൈനാട്ടിയിലെ പ്രവാസി യുവാവിന്റെ മരണവും അമിത ലഹരി ഉപയോഗത്തെ തുടർന്നാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ചിലരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്യ്തിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/202311/another-death-vadakara-suspected-be-drugged-youngman-found-dead-autorickshaw)