---
title: "  #ShafiParampil|'വർ​ഗീയ ചാപ്പ കുത്താൻ ശ്രമിച്ചാൽ അത് നടക്കില്ല: ജനങ്ങൾക്ക് എല്ലാമറിയാം' ; ഷാഫി പറമ്പിൽ"
english_title: "  #communal #chap  #work   #people #know #everything  #ShafiParampil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/202418/communal-chap-work-people-know-everything-shafiparampil"
published_at: "2024-05-01T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663221908eb7f_shafi.jpg"
keywords: []
---

#   #ShafiParampil|'വർ​ഗീയ ചാപ്പ കുത്താൻ ശ്രമിച്ചാൽ അത് നടക്കില്ല: ജനങ്ങൾക്ക് എല്ലാമറിയാം' ; ഷാഫി പറമ്പിൽ

> **Lead Summary:** വടകര:(**vadakara.truevisionnews.com**)വർഗീയ ചാപ്പ എന്തായാലും തൻറെ മേൽ വീഴില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.

## Article Content

വടകര:(**vadakara.truevisionnews.com**)വർഗീയ ചാപ്പ എന്തായാലും തൻറെ മേൽ വീഴില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.

വടകരയിലെ വർഗീയ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

എന്നെ വർഗീയ വാദിയാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അതൊന്നും നടപ്പിലാവില്ല. സത്യം ജനങ്ങൾക്ക് അറിയാം. വർഗീയതയെ കുറിച്ചുളള എന്റെ നിലപാട് പലതവണ വ്യക്തമാക്കിയതാണ്. പാനൂരിലെ ബോബും നുണ ബോബുകളും പൊട്ടി കഴിഞ്ഞു.

ഇതിനെല്ലാത്തിനുമെതിരെ വടകരയിലെ ജനം വിധിയെഴുതിയിട്ടുണ്ട്. അതിന്റെ ഫലം ജൂൺ നാലിന് വരും. ശേഷം കൂടുതൽ പ്രതികരിക്കാം. വർഗീയ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് കുറച്ചുകൂടി നന്നായി അന്വേഷിക്കണം.

ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നത്. അവർ തമ്മിൽ കാണേണ്ട ഒരു സാഹചര്യവവും ഇല്ല.

അതീവ രഹസ്യമായാണ് കൂടിക്കാഴ്ച നടന്നത്. എന്നെ വർഗീയവാദിയാക്കിയത് മാധ്യമപ്രവർത്തകയുടെ നേതൃത്വത്തിലാണെന്നും ഷാഫി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/202418/communal-chap-work-people-know-everything-shafiparampil)