---
title: "ദേശീയപാതാ ബൈപാസ് ;  ഡ്രെയിനേജ്  നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ യോഗം ചേര്‍ന്നു"
english_title: "National Highway Bypass; The meeting was convened to rectify the deficiencies in the drainage construction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20242/national-highway-bypass-the-meeting-was-convened-to-rectify-the-deficiencies-in-the-drainage-construction"
published_at: "2022-01-11T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd2c77993ee_shahul hameed photo.jpg"
keywords: []
---

# ദേശീയപാതാ ബൈപാസ് ;  ഡ്രെയിനേജ്  നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ യോഗം ചേര്‍ന്നു

> **Lead Summary:** അഴിയൂര്‍: മാഹി ബൈപാസ് ആരംഭിക്കുന്ന അഴിയൂറിലെ കുഞ്ഞി പള്ളിക്ക് സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായി നിര്‍മ്മിച്ച സര്‍വീസ് റോഡിലെ ഡ്രെയിനേജ് നിര്‍മാണത്തില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റി എന്‍ജിനീയര്‍ പി പ്രബീന്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് പരിശോധനയും തുടര്‍ന്ന് പഞ്ചായത്തില്‍ യോഗവും ചേര്‍ന്നു. .

## Article Content

അഴിയൂര്‍: മാഹി ബൈപാസ് ആരംഭിക്കുന്ന അഴിയൂറിലെ കുഞ്ഞി പള്ളിക്ക് സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായി നിര്‍മ്മിച്ച സര്‍വീസ് റോഡിലെ ഡ്രെയിനേജ് നിര്‍മാണത്തില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റി എന്‍ജിനീയര്‍ പി പ്രബീന്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് പരിശോധനയും തുടര്‍ന്ന് പഞ്ചായത്തില്‍ യോഗവും ചേര്‍ന്നു. .

8,16,17,18 വാര്‍ഡുകളില്‍ നിലവിലുള്ള പഞ്ചായത്ത് റോഡുകള്‍ ,വീടുകള്‍ ,സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പ്രവേശനം പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. നിലവിലുള്ള വീടുകള്‍ ,സ്ഥാപനങ്ങള്‍ ,പൊളിച്ചു മാറ്റിയ കെട്ടിടങ്ങള്‍ ,എന്നിവിടങ്ങളിലേക്ക് പുതുതായി നിര്‍മ്മിച്ച സര്‍വീസ് റോഡില്‍ നിന്നും പ്രവേശനമാര്‍ഗ്ഗം ഉണ്ടാക്കുന്നതിന് ഡ്രെയിനേജ് പൊളിച്ചു താഴ്ത്തി വഴി ഉണ്ടാക്കാന്‍ വിശദമായ പ്രൊപ്പോസല്‍ വ്യക്തികളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി മെമ്പര്‍മാര്‍ സാക്ഷ്യപ്പെടുത്തി പ്രോജക്ട് ഡയറക്ടര്‍ക്ക് പഞ്ചായത്ത് മുഖേന നല്‍കുവാന്‍ തീരുമാനിച്ചു.

നിലവിലുള്ള പഞ്ചായത്ത് റോഡിലേക്കും ഇടവഴിയിലേക്കുമുള്ള പ്രവേശന വഴി ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ പ്രശ്‌നത്തില്‍ നാട്ടുകാര്‍ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയിരുന്നു. പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷതവഹിച്ചു .

വാര്‍ഡ് മെമ്പര്‍മാരായ സി .എം സജീവന്‍, സാലിം പുനത്തില്‍, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, , ഇ കെ കെകമ്പനി പ്രോജക്റ്റ് മാനേജര്‍, കെ കെ അനില്‍കുമാര്‍ ദേശീയപാത എന്‍ജിനീയര്‍ ആര്‍ എസ് ജഗന്നാഥന്‍, ഇ കെകെ കമ്പനി പ്രതിനിധികളായ കെ സുകുമാരന്‍ ,അതുല്‍ എസ് കുമാര്‍ എന്നിവര്‍ യോഗത്തിലും ഫീല്‍ഡ് വിസിറ്റിലും സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20242/national-highway-bypass-the-meeting-was-convened-to-rectify-the-deficiencies-in-the-drainage-construction)