---
title: "#KMJA|അകലാപുഴയുടെ സ്നേഹ കുളിരിൽ; കേരള പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം ശ്രദ്ദേയമായി"
english_title: "#Akalapuzha  #Kerala  #media #journalist  #Association #SnehaSayahnam  #honored"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/202581/akalapuzha-kerala-media-journalist-association-snehasayahnam-honored"
published_at: "2024-05-02T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663343388d922_kmja.jpg"
keywords: []
---

# #KMJA|അകലാപുഴയുടെ സ്നേഹ കുളിരിൽ; കേരള പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം ശ്രദ്ദേയമായി

> **Lead Summary:**  വടകര:(**vadakara.truevisionnews.com) **കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സായാഹ്നം ശ്രദ്ദേയമായി.

## Article Content

 വടകര:(**vadakara.truevisionnews.com) **കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സായാഹ്നം ശ്രദ്ദേയമായി.

ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരും അവരുടെ കുടുംബാംഗ ങ്ങളുമാണ് അകലാപുഴ ഓർഗാനിക് അയലന്റിൽ ഒത്തുചേർന്നത്. ആടിയും പാടിയും ആർത്തുല്ലസിച്ചും നടത്തിയ ബോട്ട് യാത്രയും അവിസ്മരണീയ അനുഭവമായി.

വൈകല്യത്തെ തോൽപ്പിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ എ കെ ശാരിക പരിപാടി ഉദ്ഘാടനം ചെയ്തു. അര മണിക്കൂറോളം സദസ്സുമായി സംവദിച്ച ശാരികയുടെ വർത്തമാനം പുതിയ തലമുറക്ക് വലിയ പ്രചോദനമായി.

അസോസിയേഷൻ ജില്ല പ്രസിഡന്റ് എം കെ അഷ്റഫ് വാണിമേൽ അധ്യക്ഷത വഹിച്ചു. ശാരികക്കുള്ള ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം അദ്ദേഹം കൈമാറി. സെക്രട്ടറി രഞ്ജിത് നിഹാര സ്വാഗതം പറഞ്ഞു.

യു എസ് എസ് നേടിയ ഐറിൻ രഞ്ജിത് നെയും, ജില്ല തല ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വാഗ്ദ ശ്രീജിത്തിനെയും ചടങ്ങിൽ അനുമോദിച്ചു.

പ്രവാസി വ്യാപാരി സലാം ഹാജി ചിയ്യൂർ മുഖ്യ അതിഥിയായി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സലീം മൂഴിക്കൽ മുഖ്യ പ്രഭാഷണം നടത്തി.

ബിജു കക്കയം, കെ കെ ശ്രീജിത്ത്, സി കെ ബാലകൃഷ്ണൻ, കെ കെ സുധീരൻ, റഹ്മാൻ കുറ്റിക്കാട്ടൂർ, രാധാ കൃഷ്ണൻ അരൂർ, മൊയ്തു തിരുവള്ളൂർ, രാജൻ വർക്കി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/202581/akalapuzha-kerala-media-journalist-association-snehasayahnam-honored)