---
title: "#Alumnimeet|'തിരികെ 2024 ' ; ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി "
english_title: "#back  #2024   #Santiniketan #Higher #Secondary #School #Alumnimeet"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/202650/back-2024-santiniketan-higher-secondary-school-alumnimeet"
published_at: "2024-05-02T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66339ad955efa_alumini.jpg"
keywords: []
---

# #Alumnimeet|'തിരികെ 2024 ' ; ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി 

> **Lead Summary:** തിരുവള്ളൂർ:** **തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി 2000 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

## Article Content

തിരുവള്ളൂർ:** **തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി 2000 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

സംഘം ചെയർമാൻ എൻ.സഗിലേഷ് അധ്യക്ഷത വഹിച്ചു. ആംപ്ലിഫയർ സൗണ്ട് സിസ്റ്റം പൂർവ്വ വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പാൽ പ്രസന്നയ്ക്ക് കൈമാറി.

അഖിലേന്ത്യാ തലത്തിൽ നടത്തുന്ന (NBEMS) പരീക്ഷയിൽ ന്യൂറോ സർജറി യിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി ഇന്ത്യൻ പ്രസിഡൻ്റിൻ്റെ ഗോൾഡ് മെഡലിന് അർഹനായ പൂർവ്വ വിദ്യാർത്ഥി ഡോ.കെ.ശ്രീനാഥിന് ഹെഡ്മിസ്ട്രസ് വൃന്ദ ഉപഹാരം നൽകി.

പ്രിൻസിപ്പൽ പി.പ്രസന്ന, ഹെഡ്മിസ്ട്രസ് വൃന്ദ, മാനേജർ ചുണ്ടയിൽ മൊയ്തുഹാജി, കുഞ്ഞികൃഷ്ണൻ ഗുരുക്കൾ, വടയക്കണ്ടി നാരായണൻ,

സി.ആർ.സജിത്ത്, അസ്മർ,സക്കറിയ, ബിജിത, ലിനി, ഇല്യാസ്, ശ്രീജിന, സന്തോഷ് വെള്ളൂക്കര, ഫൈസൽ സി.എച്ച്, ഷൗക്കത്ത് ആയി രോണ്ടതിൽ പൂർവ്വാധ്യാപകർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/202650/back-2024-santiniketan-higher-secondary-school-alumnimeet)