---
title: " #Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി"
english_title: "  #city  #Narayana #awakened  #historical #memory   #Congress #session   #renewed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/202784/city-narayana-awakened-historical-memory-congress-session-renewed"
published_at: "2024-05-03T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663497c908320_guru.jpg"
keywords: []
---

#  #Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

> **Lead Summary:**  വടകര:** **ചരിത്രപ്രസിദ്ധമായ കോൺഗ്രസ് സമ്മേളനത്തിന്റെ സ്മരണ പുതുക്കി വടകര.

## Article Content

 വടകര:** **ചരിത്രപ്രസിദ്ധമായ കോൺഗ്രസ് സമ്മേളനത്തിന്റെ സ്മരണ പുതുക്കി വടകര.

1931 മേയ് 3, 4, 5 തീയതികളിലായി വടകരയിൽ നടന്ന കോൺഗ്രസ് സമ്മേളനമാണ് ഗുരുവായൂർ സത്യാഗ്രഹം അടക്കമുള്ള സുപ്രധാn തീരുമാനങ്ങൾ കൈ ക്കൊണ്ടത്.

കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സമ്മേളനം നടന്നതും ഇതോടനുബന്ധിച്ചാണ്.

ആന്ധ്ര കേസരി ടി.പ്രകാശം, സെൻ ഗുപ്ത, നരിമാൻ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ അന്ന് കോൺഗ്രസ്‌ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു.

> ഹിന്ദു മുസ്ലിം ഐക്യത്തിനായി അഹോരാത്രം പ്രയത്നിച്ച എം.പി നാരായണമേനോൻ അന്ന് സമ്മേളന പ്രതിനിധിയായി എത്തേണ്ടതായിരുന്നുവെങ്കിലും ജയിലിലായതിനാൽ സർക്കാരിന് മാപ്പ് എഴുതി കൊടുത്താൽ സമ്മേളനത്തിൽ പങ്കെടുക്കാം എന്ന വ്യവസ്ഥ അംഗീകരിക്കാതിരിക്കുകയും ബ്രിട്ടനോട് മാപ്പ് പറഞ്ഞ് സമ്മേളന പ്രതിനിധിയായി താൻ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലുമാണ് അന്ന് വടകരയിൽ ചേർന്ന അടിയന്തര കെപിസിസി നിർവാഹസമിതി യോഗം സമ്മേളന നഗരിക്ക് "നാരായണ നഗരം 'എന്ന പേര് നൽകിയത്.

തൊണ്ണൂറ്റിമൂന്നാം വാർഷികത്തോടനുബന്ധിച്ച് നാരായണ നഗറിൽ ചേർന്ന അനുസ്മരണ പരിപാടി അനുസ്മരണ സമിതി ചെയർമാനും, മുതിർന്ന കോൺഗ്രസ് നേതാ വുമായ പുറന്തോടത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു.

കൂടാളി അശോകൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഹരീന്ദ്രൻ കരിമ്പനപ്പാലം, സി. പി. വിശ്വനാഥൻ,വി. കെ. പ്രേമൻ, നല്ലാടത്ത് രാഘവൻ, ബിജുൽ ആയാടത്തിൽ,

കുട്ടികൃഷ്ണൻ നാരായണ നഗരം, എ. എം. കുഞ്ഞിക്കണ്ണൻ, പുത്തൂർ മോഹൻ, ബാബു ബാലവാടി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/202784/city-narayana-awakened-historical-memory-congress-session-renewed)