---
title: "#youthalert|യൂത്ത് അലർട്ട്; വടകര വർഗ്ഗീയതയെ അതിജീവിക്കാൻ ഡിവൈഎഫ്ഐ ക്യാമ്പയിൻ"
english_title: "#Youth #Alert #DYFI #Campaign   #Overcome #Northern #Racism"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/202909/youth-alert-dyfi-campaign-overcome-northern-racism"
published_at: "2024-05-03T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635109cd2461_youth_alert.jpg"
keywords: []
---

# #youthalert|യൂത്ത് അലർട്ട്; വടകര വർഗ്ഗീയതയെ അതിജീവിക്കാൻ ഡിവൈഎഫ്ഐ ക്യാമ്പയിൻ

> **Lead Summary:** > വടകര : (**vadakara.truevisionnews.com)**"വടകര വർഗ്ഗീയതയെ അതിജീവിക്കും" എന്ന മുദ്രാവാക്യമുയർത്തി യു ഡിഎഫ് വടകര പാർലമെൻ്റിൽ നടത്തിയ വർഗ്ഗീയ പ്രചരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയുടെ നേരതൃത്വത്തിൽ യൂത്ത് അലർട്ട് സംഘടിപ്പിച്ചു.

## Article Content

> വടകര : (**vadakara.truevisionnews.com)**"വടകര വർഗ്ഗീയതയെ അതിജീവിക്കും" എന്ന മുദ്രാവാക്യമുയർത്തി യു ഡിഎഫ് വടകര പാർലമെൻ്റിൽ നടത്തിയ വർഗ്ഗീയ പ്രചരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയുടെ നേരതൃത്വത്തിൽ യൂത്ത് അലർട്ട് സംഘടിപ്പിച്ചു.

വടകര കോട്ടപ്പറമ്പിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുത്തു.തുടർന്ന് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പൊതുസമ്മേളനം ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡണ്ട് എ എ റഹീം എം പി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന പ്രസിഡണ്ട് വി വസീഫ്, കേന്ദ്ര കമ്മറ്റി അംഗം എം ഷാജർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എം സച്ചിൻ ദേവ് എം എൽ എ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ, കെ അരുൺ, കെ എം നിനു, ദിപു പ്രേമനാഥ്, കെ ഷെഫീഖ് എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ജില്ലാ ട്രഷറർ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/202909/youth-alert-dyfi-campaign-overcome-northern-racism)