---
title: "അയനിക്കാട് എരഞ്ഞി വളപ്പില്‍  ശ്രീ ഭഗവതി ക്ഷേത്രോത്സവം കൊടിയേറി "
english_title: " Shree Bhagwati Temple Festival was flagged off at Aranikkad Eranji Valappu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20305/shree-bhagwati-temple-festival-was-flagged-off-at-aranikkad-eranji-valappu"
published_at: "2022-01-11T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd77846f69d_bhagavathi temple.jpg"
keywords: []
---

# അയനിക്കാട് എരഞ്ഞി വളപ്പില്‍  ശ്രീ ഭഗവതി ക്ഷേത്രോത്സവം കൊടിയേറി 

> **Lead Summary:** പയ്യോളി: ഉത്തര മലബാറിലെ പ്രശസ്ത ക്ഷേത്രങ്ങളിലൊന്നായ അയനിക്കാട് എരഞ്ഞി വളപ്പില്‍ ശ്രീഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തൃക്കാെടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ഉത്സവം 17 ന് സമാപിക്കും.

## Article Content

പയ്യോളി: ഉത്തര മലബാറിലെ പ്രശസ്ത ക്ഷേത്രങ്ങളിലൊന്നായ അയനിക്കാട് എരഞ്ഞി വളപ്പില്‍ ശ്രീഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തൃക്കാെടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ഉത്സവം 17 ന് സമാപിക്കും.

ജനുവരി 15ന് ശനിയാഴ്ച കാലത്ത് ഗണപതിഹോമം, വൈകീട്ട് 6 മണിക്ക് ദീപാരാധന, തായമ്പക, വൈകു. 6.30ന് കുട്ടിച്ചാത്തന്‍ വെള്ളാട്ടം, രാത്രി 7 മണിക്ക് ഗുരുതി തര്‍പ്പണം, 16 ന് ഞായറാഴ്ച രാവിലെ 5 മണിക്ക് ഗണപതിഹോമം, 9 മണി മുതല്‍ 10 മണി വരെ ഇളനീര്‍ വെപ്പ്, 11 മണിക്ക് ഇളനീര്‍ വരവുകള്‍, ദേവീപൂജ, 3 മണിക്ക് ഉമാമഹേശ്വര പൂജ, ഭഗവതിസേവ, 4.30 ന് നിവേദ്യം വരവ്, 5 മണിക്ക് മഞ്ഞപ്പൊടി വരവ്, പാലെഴുന്നള്ളത്ത്, 6.30 ന് ഗുളികന്‍ വെള്ളാട്ടം, 7.30 ന് കുളിച്ചെഴുന്നള്ളത്ത്, 8 മണിക്ക് കുട്ടിച്ചാത്തന്‍ വെള്ളാട്ടം, 9 മണിക്ക് വസൂരിമാല ഭഗവതി വെള്ളാട്ടം,

17 ന് തിങ്കളാഴ്ച കാലത്ത് 6 മണിക്ക് ഗുളികന്‍ തിറയാട്ടം, 6.30 ന് കുട്ടിച്ചാത്തന്‍ തിറയാട്ടം, 9 മണിക്ക് വസൂരിമാല ഭഗവതി തിറയാട്ടം, 10 മണിക്ക് താലപ്പൊലി, ഗുരുതി തര്‍പ്പണം, നാന്തകം കുളിച്ചെഴുന്നള്ളത്ത്, തുടങ്ങിയ ക്ഷേത്ര ചടങ്ങുകളോടൊപ്പം കരിമരുന്ന് പ്രയോഗത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20305/shree-bhagwati-temple-festival-was-flagged-off-at-aranikkad-eranji-valappu)