---
title: "#Nationalhighway | മുക്കാളി ടൗണിൽ ദേശീയപാത നിർമ്മാണം തടഞ്ഞു"
english_title: "#National #highway #construction #stopped #in #Mukali #town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/203126/national-highway-construction-stopped-in-mukali-town"
published_at: "2024-05-04T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6636616da8490_vatakara_4.jpg"
keywords: []
---

# #Nationalhighway | മുക്കാളി ടൗണിൽ ദേശീയപാത നിർമ്മാണം തടഞ്ഞു

> **Lead Summary:** ** വടകര : [**ദേശീയപാത നിർമ്മാണ പ്രവൃത്തികൾ മുക്കാളി ടൗണിൽ അടിപ്പാത സംരക്ഷണ സമിതി പ്രവർത്തകർ തടഞ്ഞു.ശനിയാഴ്ച കാലത്ത് പത്ത് മണിയോടെ ദേശീയ അതോറിറ്റി ഉദ്യോഗസ്ഥരും നിർമ്മാണ കമ്പനി തൊഴിലാളികളും വൻ പോലീസ് സന്നാഹത്തോടെ പ്രവൃത്തികൾ പുനരാരംഭിക്കാൻ മുക്കാളി ടൗണിൽ എത്തിയത്.

## Article Content

** വടകര : [**ദേശീയപാത നിർമ്മാണ പ്രവൃത്തികൾ മുക്കാളി ടൗണിൽ അടിപ്പാത സംരക്ഷണ സമിതി പ്രവർത്തകർ തടഞ്ഞു.ശനിയാഴ്ച കാലത്ത് പത്ത് മണിയോടെ ദേശീയ അതോറിറ്റി ഉദ്യോഗസ്ഥരും നിർമ്മാണ കമ്പനി തൊഴിലാളികളും വൻ പോലീസ് സന്നാഹത്തോടെ പ്രവൃത്തികൾ പുനരാരംഭിക്കാൻ മുക്കാളി ടൗണിൽ എത്തിയത്.

കഴിഞ്ഞ രണ്ട് മാസത്തോളമായി മുക്കാളി ടൗണിലേയും പരിസരങ്ങളിലേയും നിർമ്മാണ പ്രവർത്തികൾ അടിപ്പാത സംരക്ഷണപ്രവർത്തകർ തടഞ്ഞിരുന്നു. കലക്ടറുടെ നിർദ്ദേശപ്രകാരമാണ് പോലീസ് സംരക്ഷണയിൽ പ്രവൃത്തി പുനരാരംഭിക്കാൻ എത്തിയത്.

സംഭവമറിഞ്ഞ് കെ.കെ.രമ എം എൽ എ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പി.പി. എന്നിവരും എത്തിയിരുന്നു. ജില്ലാ കലക്ടറുമായി എം എൽ എ നടത്തിയ ഇടപെടലിനെ തുടർന്ന് തിങ്കളാഴ്ച സമരസമിതിയുമായി കലക്ടറുടെ ചേംബറിൽ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ യോഗംചേരും.

അത് വരെ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെക്കാനും ധാരണയായി. ഇതോടെ അറസ്റ്റ് അടക്കുള്ള നീക്കങ്ങൾ പോലീസ് അവസാനിപ്പിക്കുകയായിരുന്നു.

ചർച്ചകളിൽ പ്രൊജക്റ്റ് ഡയരക്ടർ അശുതോഷ് സിഹ്‌ന, അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയി ഷാ ഉമ്മർ, സമരസമിതി നേതാക്കളായ കെ പി ജയകുമാർ ,എടി ശ്രീധരൻ, പി. പി ശ്രീധരൻ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല,ഹാരിസ് മുക്കാളി, പ്രമോദ് മാട്ടാണ്ടി, പി കെ പ്രീത, കവിത അനിൽകുമാർ, ,പി.കെ.സാവി(തി, റീനരയരോത്ത്, പുരുഷുരാമത്ത് രാജേന്ദ്രൻ അനുപമ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/203126/national-highway-construction-stopped-in-mukali-town)