രക്ത പുഷ്പ്പങ്ങള്‍ അര്‍പ്പിക്കാന്‍ അവര്‍ കാത്തിരിക്കുന്നു ധീരജിന്റെ മൃതദേഹം 8.15 മണിയോടെ വടകരയില്‍

രക്ത പുഷ്പ്പങ്ങള്‍ അര്‍പ്പിക്കാന്‍ അവര്‍ കാത്തിരിക്കുന്നു  ധീരജിന്റെ മൃതദേഹം 8.15  മണിയോടെ വടകരയില്‍
Jan 11, 2022 07:33 PM | By Rijil

വടകര : ധീരജിന്റെ മൃതദേഹം രാത്രി 8.15 ഓടെ വടകരയില്‍ എത്തുമെന്ന് വടകരയിലെ എസ് എഫ് ഐ നേതാക്കള്‍ അറിയിച്ചു. ധീര സഖാവിന് രക്ത പുഷ്പ്പങ്ങള്‍ അര്‍പ്പിക്കാന്‍ നൂറകണക്കിന് പ്രവര്‍ത്തകരാണ് വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തടിച്ച് കൂടിയിരിക്കുന്നത്.

ഇന്ത്യന്‍ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃനിരയെ സംഭാവന ചെയ്ത കടത്തനാടിന്റെ ഹൃദയ നഗരം ധീര രക്തസാക്ഷിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒത്തു കൂടിയിരിക്കുകയാണ്. വടകരയിലെ പൊതുദര്‍ശനത്തിന് ശേഷം ഒന്‍പത് മണിയോടെ കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ മാഹിയിലെ നേതാക്കള്‍ മൃതദേഹം ഏറ്റുവാങ്ങും.

എങ്ങും കണ്ണീര്‍ കടലായി വിലാപയാത്ര മാറുന്നു

ധീരജ് ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നൂ... ആ ചേതനയറ്റ ശരീരം കണ്ട സഹപാഠികള്‍ അലമുറയിട്ടു. പ്രിയസഖാവിന്റെ വേര്‍പാടില്‍ ഹൃദയംതകര്‍ന്നുള്ള വിലാപം. പരസ്പരം കെട്ടിപ്പിടിച്ച് നിന്ന് ആശ്വസിപ്പിക്കാനുള്ള ശ്രമം വിഫലമായി. ധീരജെന്ന മിടുക്കനായ വിദ്യാര്‍ഥി അവര്‍ക്കെല്ലാം അത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ളവരുടെ പൊട്ടിക്കരച്ചിലില്‍ അധ്യാപകരുടെയും നിയന്ത്രണംവിട്ടു. എന്‍ജിനീയറിങ് കോളേജിന്റെ മുറ്റം കണ്ണീര്‍പ്പുഴയായി.

ധീരജ് രാജേന്ദ്രന്റെ മൃതദേഹം സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജെ തോമസ്, എം എം മണി, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, മറ്റു നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ടി പതാക പുതപ്പിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ സമീപം ഫോട്ടോ: വി കെ അഭിജിത്ത് ധീരജ് രാജേന്ദ്രന്റെ മൃതദേഹം സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജെ തോമസ്, എം എം മണി, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, മറ്റു നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ടി പതാക പുതപ്പിക്കുന്നു.

മന്ത്രി റോഷി അഗസ്റ്റിന്‍ സമീപം ഫോട്ടോ: വി കെ അഭിജിത്ത് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ആദ്യം എത്തിച്ചത് സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു. നേതാക്കളായ എം എം മണി, കെ ജെ തോമസ്, സി വി വര്‍ഗീസ്, കെ കെ ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ടി പതാക പുതപ്പിച്ചു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍, ഡിവൈഎഫ്‌ഐ അഖിലോന്ത്യാ പ്രസിഡന്റ് എ എ റഹിം, സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് തുടങ്ങി നിരവധി നേതാക്കളും നൂറു കണക്കിന് പ്രവര്‍ത്തകരും ബഹുജനങ്ങളും ധീരജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ പൊതുദര്‍ശനത്തിനെത്തിച്ചു.

വികാരനിര്‍ഭരമായ യാത്രയയപ്പാണ് ധീരജിന് സഹപാഠികളും അധ്യാപകരും നല്‍കിയത്. മുദ്രാവാക്യം വിളികളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അന്ത്യയാത്രയോടൊപ്പം ചേര്‍ന്നു. മൂലമറ്റം അശോക കവല, തൊടുപുഴ എന്നിവിടങ്ങളിലും നിരവധിപേര്‍ ധീരജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നു. ഇടുക്കി ജില്ലാ അതിര്‍ത്തിയായ അച്ചന്‍കവലയില്‍ നിന്നും നൂറുകണക്കിന്

They are waiting to offer blood flowers Dheeraj's body at 8.15 pm in Vadakara

Next TV

Related Stories
#Distribution |പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍

Apr 24, 2024 05:35 PM

#Distribution |പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം നാളെ രാവിലെ എട്ടു മുതല്‍ ജില്ലയില്‍ പ്രത്യേകം...

Read More >>
#loksabhaelection2024 | വടകരയിൽ കലാശകൊട്ട് ആവേശം തീർത്ത് കർഷക സമര പോരാളി

Apr 24, 2024 05:14 PM

#loksabhaelection2024 | വടകരയിൽ കലാശകൊട്ട് ആവേശം തീർത്ത് കർഷക സമര പോരാളി

സംഘർഷ സാധ്യത കണക്കിലെടുത്താണ് വ്യത്യസ്ത സ്ഥലങ്ങളിൽ കാലാശക്കൊട്ട് നടത്താൻ നിർദേശം...

Read More >>
#loksabhaelection2024 | ആവേശക്കടലിരമ്പം; പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്

Apr 24, 2024 05:00 PM

#loksabhaelection2024 | ആവേശക്കടലിരമ്പം; പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്

വടകരയിൽ മൂന്ന് മുന്നണികൾക്കും മൂന്ന് സ്ഥലം...

Read More >>
#electionsong|കടത്തനാടൻ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനം

Apr 24, 2024 12:51 PM

#electionsong|കടത്തനാടൻ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനം

മാനവ സൗഹർദം വിളിച്ചോതുന്നതാണ് തെരഞ്ഞെടുപ്പ്...

Read More >>
 #KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

Apr 24, 2024 12:08 PM

#KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

തൻ്റെ പ്രവർത്തനം എന്താണെന്ന് ആ വിഭാഗത്തിന് നന്നായി...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 24, 2024 11:15 AM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories