---
title: "#road|എംഎൽഎ ഇടപെട്ടു; കുഞ്ഞിപ്പള്ളി ടൗണിലെ വഴി പുനഃസ്ഥാപിച്ചു"
english_title: "  #MLA #intervened  #road   #Kunjipalli #town  #restored"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/203335/mla-intervened-road-kunjipalli-town-restored"
published_at: "2024-05-05T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637b2197a728_road.jpg"
keywords: []
---

# #road|എംഎൽഎ ഇടപെട്ടു; കുഞ്ഞിപ്പള്ളി ടൗണിലെ വഴി പുനഃസ്ഥാപിച്ചു

> **Lead Summary:** വടകര: (**vadakara.truevisionnews.com)**ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്ക് പോവാനും വരാനുമുള്ള വഴി പുനസ്ഥാപിച്ചു.

## Article Content

വടകര: (**vadakara.truevisionnews.com)**ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്ക് പോവാനും വരാനുമുള്ള വഴി പുനസ്ഥാപിച്ചു.

വഴി അടഞ്ഞ പ്രശ്‌നം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. കെ കെ രമ എംഎൽഎ ദേശീയപാത അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് വഴി പുനഃസ്ഥാപിച്ചത്. സർവ്വീസ് റോഡ് ഉയർത്തി ടൗണിൽ നിന്ന് വാഹനങ്ങൾക്ക് പോവാൻ കഴിയുന്ന സ്ഥിതിയിൽ മാറ്റി.

വഴി തടസ്സപ്പെട്ടത് ഏറെ പരാതി ഉയർത്തിയിരുന്നു. സർവ്വീസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് താഴ്ന്നതോടെ ടൗണിലേക്ക് പ്രവേശിക്കാൻ കഴിയാതെയായിരുന്നു . നേരത്തെ ഓവുചാൽ നിർമ്മാണത്തിന്റെ ഭാഗമായി ദിവസങ്ങളോളം വഴി അടഞ്ഞിരുന്നു.

കച്ചവട സ്ഥാപനങ്ങൾ, ചോമ്പാൽ പോലീസ് സ്റ്റേഷൻ, കൃഷി ഭവൻ, അഴിയൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ടൗണിൽ നിന്ന് കോറോത്ത് റോഡ്, ഓർക്കാട്ടേരി ഭാഗം എന്നിവിടങ്ങളിലേക്ക് പോവാനും വരാനുമുള്ള ബുദ്ധിമുട്ട് ഇതോടെ മാറി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/203335/mla-intervened-road-kunjipalli-town-restored)