#Usman |ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

#Usman |ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്
May 5, 2024 10:05 PM | By Meghababu

വടകര :(vadakara.truevisionnews.com)  അഞ്ച് പതിറ്റാണ്ടായി സാഹിത്യ വീഥിയില്‍ ശ്രദ്ധേയ രചനകള്‍ സംഭാവന ചെയ്ത ഉസ്മാന്‍ ഒഞ്ചിയം ഒരിയാന രചിച്ച എസ്.കെ.ആശുപത്രിയിലാണ് എന്ന ചെറുകഥാ സമാഹാരം ഉടന്‍ വായനക്കാരിലെത്തും.

നാല് പതിറ്റാണ്ട് കാലത്തോളം പ്രവാസ ജീവിതം നയിച്ച ഉസ്മാന്‍ ഒഞ്ചിയം ഒരിയാന, വ്രാസ ജീവിതത്തിന്റെ ആരംഭ കാലം മുതല്‍ക്ക് തന്നെ ചന്ദ്രിക, ജനയുഗം എന്നീ പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍ എഴുതാറുണ്ടായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും തലമുതിര്‍ന്ന നിരൂപകനായിരുന്ന എം.കൃഷ്ണന്‍നായരുടെ പരാമര്‍ശത്തിലൂടെ ഇദ്ദേഹത്തിന്റെ രചനകള്‍ കൂടുതല്‍ ശ്രദ്ധേയമായി. ഉസ്മാന്‍ ഒഞ്ചിയം ഒരിയാനയുടെ രണ്ടാമത്തെ പുസ്തകമായ എന്റെ വീട് പൊള്ളയാണ് ചെറുകഥാ സമാഹാരം 2021ലാണ് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചത്.

പ്രവാസത്തിന്റെ അനുഭവങ്ങളും, സാമൂഹിക ജീവിതത്തിലേക്ക് തുറന്നു പിടിച്ച ദാര്‍ശനികതയും കൈമുതലായുള്ള ഉസ്മാന്‍ ഒഞ്ചിയം ഒരിയാന ലളിതമായ ഭാഷയിലൂടെ കഥകള്‍, കാര്യങ്ങളായി വായനക്കാരുടെ കൈകളിലേക്ക് എത്തിക്കുന്ന അനുഗ്രഹീത എഴുത്തുകാരനാണ്.

പ്രവാസ കാലത്ത് രചിച്ച ആദ്യ കൃതിക്ക് ശേഷം അദ്ദേഹം രചിച്ച രണ്ടാമത്തെയും, മൂന്നാമത്തെയും കൃതികള്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ പുസ്തകമായ എസ്.കെ.ആശുപത്രിയിലാണ് എന്ന ചെറുകഥാ സമാഹാരത്തില്‍ ജീവിതത്തിന്റെ സര്‍വ്വതല സ്പര്‍ശന സ്വഭാവമുള്ള കഥകളാണ് ഉള്ളത്.

എന്റെ വീട് പൊള്ളയാണ് എന്ന ചെറുകഥാ സമാഹാരം വായനാ ലോകം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ചരിത്ര പ്രസിദ്ധമായ ഒഞ്ചിയത്തിന്റെ മണ്ണിലാണ് ഈ എഴുത്തുകാരന്റെ ജനനം.

സാഹിത്യ മേഖലയില്‍ നിന്ന് ഉറൂബ് അവാര്‍ഡും ഇദ്ദേഹത്തന് ലഭിച്ചിട്ടുണ്ട്. എസ്.കെ.ആശുപത്രിയിലാണ് എന്ന പുസ്തകം മെയ് ആദ്യ വാരം മുതല്‍ വായനക്കാര്‍ക്ക് ലഭ്യമാവും. പുസ്തകം താല്‍പര്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഉസ്മാന്‍ ഒഞ്ചിയം ഒരിയാന- Mob.No: 9061845303

#Usman #Onchiatin's #SKHospital #readers

Next TV

Related Stories
 #celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

May 18, 2024 07:44 PM

#celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

പരിപാടി ഗാനരചയിതാവ് അജയ് ഗോപാൽ ഉദ്ഘാടനം...

Read More >>
#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

May 18, 2024 01:46 PM

#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

ജാഥ ബഹു:ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.പി. മിനിക ഉദ്ഘാടനം...

Read More >>
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 18, 2024 11:53 AM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 18, 2024 11:33 AM

#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 18, 2024 11:19 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#TurfCourt|സൗമ്യത മാതൃക ;  ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

May 18, 2024 09:11 AM

#TurfCourt|സൗമ്യത മാതൃക ; ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

ചാനിയം കടവ് പുഴയോരത്താണ് വിദ്യാർത്ഥികൾക്കായി ടറഫ് കോർട്ട്...

Read More >>
Top Stories










News Roundup