---
title: " #Award |അക്ഷയശ്രീ അവാര്‍ഡ് കണ്ണമ്പ്രത്ത് പത്മനാഭന് സമ്മാനിച്ചു"
english_title: "#Akshayasree #Award #presented   #Kannambarat #Padmanabhan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/203557/akshayasree-award-presented-kannambarat-padmanabhan"
published_at: "2024-05-06T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638f33981d88_award.jpg"
keywords: []
---

#  #Award |അക്ഷയശ്രീ അവാര്‍ഡ് കണ്ണമ്പ്രത്ത് പത്മനാഭന് സമ്മാനിച്ചു

> **Lead Summary:**  വടകര:** **സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷകനുള്ള അക്ഷയശ്രീ അവാര്‍ഡ് കോഴിക്കോട് വടകര താലൂക്കിലെ ഏറാമല സ്വദേശി കണ്ണമ്പ്രത്ത് പത്മനാഭന് സമ്മാനിച്ചു.

## Article Content

 വടകര:** **സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷകനുള്ള അക്ഷയശ്രീ അവാര്‍ഡ് കോഴിക്കോട് വടകര താലൂക്കിലെ ഏറാമല സ്വദേശി കണ്ണമ്പ്രത്ത് പത്മനാഭന് സമ്മാനിച്ചു.

ബംഗളുരു ആസ്ഥാനമായ സരോജിനി-ദാമോദരന്‍ ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആലപ്പുഴ മുഹമ്മ ആര്യക്കര ഗൗരീനന്ദനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പത്മശ്രീ ചെറുവയല്‍ കെ രാമനാണ് അവാര്‍ഡ് സമ്മാനിച്ചത്.

സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കാര്‍ഷിക രീതി പിന്തുടരുന്ന കണ്ണമ്പ്രത്ത് പത്മനാഭന് ജൈവകൃഷി മേഖലയിലെ സംഭാവനകള്‍ക്ക് ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/203557/akshayasree-award-presented-kannambarat-padmanabhan)