---
title: "#Campaign|വർഗീയതക്കെതിരെ നാടൊരുമിക്കണം; യുഡിഎഫ് - ആർഎം പി ജനകീയ ക്യാമ്പയിൻ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും"
english_title: "#Nation #should #unite #against #communalism  #Leader  #Opposition  #inaugurate   #UDF-RMP 3People's #Campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/203741/nation-should-unite-against-communalism-leader-opposition-inaugurate-udf-rmp-3peoples-campaign"
published_at: "2024-05-07T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639f1307a629_vd_satheeshan.jpg"
keywords: []
---

# #Campaign|വർഗീയതക്കെതിരെ നാടൊരുമിക്കണം; യുഡിഎഫ് - ആർഎം പി ജനകീയ ക്യാമ്പയിൻ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും

> **Lead Summary:**  വടകര : (**vadakara.truevisionnews.com)**സിപിഎം പ്രചരപ്പിക്കുന്ന വർഗീയതക്കെതിരെ നാടൊരുമിക്കണം എന്ന മുദ്രവാക്യവുമായി യുഡിഎഫ് - ആർഎം പി നേതൃത്യത്തിൽ ജനകീയ ക്യാമ്പയിൻ .

## Article Content

 വടകര : (**vadakara.truevisionnews.com)**സിപിഎം പ്രചരപ്പിക്കുന്ന വർഗീയതക്കെതിരെ നാടൊരുമിക്കണം എന്ന മുദ്രവാക്യവുമായി യുഡിഎഫ് - ആർഎം പി നേതൃത്യത്തിൽ ജനകീയ ക്യാമ്പയിൻ .

ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് വടകര കോട്ടപറമ്പ് മൈതാനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ക്യാമ്പയിൻ ഉദ്ഘടനം ചെയ്യും .

വടകരയിൽ വർഗീയ പ്രചരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു ക്യാമ്പയിൻ .

വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി ഷാഫിക്ക് എതിരെ വ്യാജ വീഡിയോ ഇറക്കി ദുഷ്പ്രചാരണം നടത്തുകയാണെന്നും വർഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം എന്നും കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം തുടങ്ങുമെന്നും തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് പിന്നാലെയുള്ള പ്രതികരണത്തിൽ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസൻ പ്രതികരിച്ചിരുന്നു . 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/203741/nation-should-unite-against-communalism-leader-opposition-inaugurate-udf-rmp-3peoples-campaign)