---
title: "മണ്ഡലം പ്രസിഡന്റിനു നേരെ നടന്ന കൈയേറ്റശ്രമം  കോണ്‍ഗ്രസ് പ്രതിഷേധിച്ചു "
english_title: " The Congress has protested the attack on the constituency president"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20400/the-congress-has-protested-the-attack-on-the-constituency-president"
published_at: "2022-01-12T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de6ffa70827_congress.jpg"
keywords: []
---

# മണ്ഡലം പ്രസിഡന്റിനു നേരെ നടന്ന കൈയേറ്റശ്രമം  കോണ്‍ഗ്രസ് പ്രതിഷേധിച്ചു 

> **Lead Summary:** തിരുവള്ളൂര്‍: ഇടുക്കിയിലുണ്ടായ അനിഷ്ട സംഭവത്തിലെ പ്രതിഷേധത്തിനിടെ തിരുവളളൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനേയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയു കൊടിമരം നശിപ്പിക്കുകയും ചെയ്ത് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടന്ന ശ്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം പ്രതിഷേധിച്ചു.

## Article Content

തിരുവള്ളൂര്‍: ഇടുക്കിയിലുണ്ടായ അനിഷ്ട സംഭവത്തിലെ പ്രതിഷേധത്തിനിടെ തിരുവളളൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനേയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയു കൊടിമരം നശിപ്പിക്കുകയും ചെയ്ത് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടന്ന ശ്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം പ്രതിഷേധിച്ചു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ടിനെ  കയ്യേറ്റം നടത്താനുള്ള ശ്രമം ഹീനമാണെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത് മലോല്‍ വി കെ ഇസ്ഹാഖ് പ്രതീഷ് കോട്ടപ്പള്ളി എന്നിവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20400/the-congress-has-protested-the-attack-on-the-constituency-president)