Jan 12, 2022 12:23 PM

കോഴിക്കോട് : പി മോഹനന്‍ മാസ്റ്റര്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് മൂന്നു ദിവസമായി തുടര്‍ന്നു വരുന്ന ജില്ലാ സമ്മേളനമാണ് മോഹനന്‍ മാസ്റ്ററെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ടാം തവണയാണ് മോഹന്‍ മാസ്റ്റര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. എളമരം കരീംമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ കമ്മിറ്റിയോഗമാണ് പി മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

ജില്ലാ കമ്മിറ്റിയില്‍ 15പേര്‍ പുതുമുഖങ്ങളാണ്. യുവജനപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ പി മോഹനന്‍ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. 2015 വടകര സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയായത്. ടി പി ചന്ദ്രശേഖരന്‍ സംഭവത്തില്‍ 673 ദിവസം ജയിലിലടച്ചെങ്കിലും മോഹനനെ നിരപരാധിയെന്ന് കണ്ടെത്തി കോടതി വിട്ടയക്കുകയായിരുന്നു.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. അഴിമതിക്കെതിരെ മന്ത്രിമാരെ തടയല്‍ സമരത്തില്‍ പങ്കെടുത്തതിന് ക്രൂരമായ പൊലീസ് മര്‍ദനത്തിനിരയായി. ആദ്യമായി രൂപീകരിച്ച ജില്ലാകൗണ്‍സിലിലെ അംഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാസമിതി അംഗമാണ്. 49വര്‍ഷമായി പാര്‍ടി അംഗമാണ്.

1991 മുതല്‍ ജില്ലാകമ്മിറ്റി അംഗം. 2015 മുതല്‍ സംസ്ഥാനകമ്മിറ്റി അംഗമാണ്. സിപിഐ എം ജില്ലാ കമ്മിറ്റിഅംഗവും സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ കെ ലതികയാണ് ഭാര്യ. മക്കള്‍: ജൂലിയസ് നികിദാസ്, ജൂലിയസ് മിര്‍ഷാദ്. മരുമക്കള്‍: സാനിയോ, ഡോ. ശില്‍പ്പ.

P Mohanan Master is again the District Secretary In the leadership for the third time

Next TV

Top Stories