---
title: "ജ്വല്ലറി ഉടമ അറക്കിലാട് ശിവദത്തില്‍  കെ.എം.ശിവദാസന്‍ നിര്യാതനായി"
english_title: "KM Sivadasan, owner of a jewelery shop, died at Arakkilad Sivadam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20415/km-sivadasan-owner-of-a-jewelery-shop-died-at-arakkilad-sivadam"
published_at: "2022-01-12T12:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de82a251c2e_k m siva dasan photo.jpg"
keywords: []
---

# ജ്വല്ലറി ഉടമ അറക്കിലാട് ശിവദത്തില്‍  കെ.എം.ശിവദാസന്‍ നിര്യാതനായി

> **Lead Summary:** വടകര: കോണ്‍വെന്റ് റോഡിലെ രാധാറാം ജ്വല്ലറി ഉടമ അറക്കിലാട് ശിവദത്തില്‍ കെ.എം.ശിവദാസന്‍ നിര്യാതനായി.

## Article Content

വടകര: കോണ്‍വെന്റ് റോഡിലെ രാധാറാം ജ്വല്ലറി ഉടമ അറക്കിലാട് ശിവദത്തില്‍ കെ.എം.ശിവദാസന്‍ നിര്യാതനായി.

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വടകര യൂനിറ്റ് സെക്രട്ടറിയാണ്. രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ ശിവദാസനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ അനിത. മക്കള്‍: ഗോകുല്‍ദാസ് (സൗദി), ശ്രാവണ്‍. സഹോദരങ്ങള്‍. സുനില്‍കുമാര്‍ (ഖത്തര്‍), സീതാലക്ഷ്മി, ഗിരിജ, ഗീത, പുഷ്പവല്ലി, പരേതരായ ബാലകൃഷ്ണന്‍, പത്മനാഭന്‍. സംസ്‌കാരം വൈകീട്ട് നടക്കും.

ദുഃഖസൂചകമായി വടകരയിലെ ജ്വല്ലറികള്‍ ഇന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്വര്‍ണ്ണ വ്യാപാരികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20415/km-sivadasan-owner-of-a-jewelery-shop-died-at-arakkilad-sivadam)