---
title: "ആയഞ്ചേരി പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍  പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി"
english_title: " Breakfast scheme started in schools in Ayancherry panchayath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20421/breakfast-scheme-started-in-schools-in-ayancherry-panchayath"
published_at: "2022-01-12T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de899c8bad8_break fast.jpg"
keywords: []
---

# ആയഞ്ചേരി പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍  പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **വില്യാപ്പള്ളി :** ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളിലും പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടക്കം കുറിച്ച പദ്ധതി പ്രകാരം പഞ്ചായത്തിലെ 17 സ്‌കൂളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.

## Article Content

**വില്യാപ്പള്ളി :** ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളിലും പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടക്കം കുറിച്ച പദ്ധതി പ്രകാരം പഞ്ചായത്തിലെ 17 സ്‌കൂളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം കടമേരി എം യു.പി സ്‌കൂളില്‍ പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പെഴ്‌സണ്‍ പി.എം ലതിക അധ്യക്ഷത വഹിച്ചു.ഇംപ്ലിമെന്റിംഗ് ഓഫീസര്‍ എ നാസര്‍ പദ്ധതി വിശദീകരിച്ചു.

പഞ്ചായത്ത് അംഗങ്ങളായ എന്‍.അബ്ദുല്‍ ഹമീദ്, എ സുരേന്ദ്രന്‍, എം വി ഷൈബ, സി.എം നജ്മുന്നിസ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം കെ നാണു, വി ബാലന്‍, ടി.കെ കെ ബഷീര്‍, പി.കെ വിനീഷ്, പിടിഎ പ്രസിഡന്റ് ഇ പി മൊയ്തു, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സി.എച്ച് അഷ്‌റഫ്, ശരീഫ് മുടിയല്ലൂര്‍, എന്‍ കെ അലിമത്ത്, എ.ടി അബ്ദുല്‍ മജീദ്, കെ രതീഷ് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെംബര്‍ ടി.കെ ഹാരിസ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ ടി.കെ നസീര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ജില്ല ,ഉപജില്ല ശാസ്ത്ര രംഗം മത്സര വിജയികളായ പ്രതിഭകളെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20421/breakfast-scheme-started-in-schools-in-ayancherry-panchayath)