---
title: "#MKMuneer|'വടകരയിൽ പരാജയം ഉറപ്പായതോടെ ഇടതു പക്ഷം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു '_ എം കെ മുനീർ"
english_title: " #defeat  #Vadakara #assured,   #Left  #making #baseless #allegations  #MKMuneer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/204212/with-defeat-in-vadakara-assured-the-left-is-making-baseless-allegations-_-mk-muneer"
published_at: "2024-05-09T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663caf4b4c11e_muneer.jpg"
keywords: []
---

# #MKMuneer|'വടകരയിൽ പരാജയം ഉറപ്പായതോടെ ഇടതു പക്ഷം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു '_ എം കെ മുനീർ

> **Lead Summary:** വടകര:****സിപിഎമ്മിനെ ഇനി മാർക്സ് സംഘികൾ എന്നു വിശേഷിപ്പിക്കുന്നതാവും നല്ലതെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ.മുനീർ. വ്യാജസന്ദേശം പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തി നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ യുഡിവൈഎഫ് നടത്തിയ റൂറൽ എസ്‌പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

വടകര:****സിപിഎമ്മിനെ ഇനി മാർക്സ് സംഘികൾ എന്നു വിശേഷിപ്പിക്കുന്നതാവും നല്ലതെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ.മുനീർ. വ്യാജസന്ദേശം പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തി നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ യുഡിവൈഎഫ് നടത്തിയ റൂറൽ എസ്‌പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരാജയഭീതി കൊണ്ടാണ് സിപിഎം ഇത്തരം കൃത്യങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുൻപ് സിപിഎം പ്രത്യക്ഷത്തിൽ അല്ലാതെ നടത്തി വന്ന പ്രചാരണങ്ങൾ ഇത്തവണ മറനീക്കി പുറത്തുവരികയായിരുന്നു

മുൻപും സിപിഎം വർഗീയ പ്രചാരണം നടത്തിയിട്ടുണ്ട്. കലാപങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇടതുപക്ഷം പരാജയ ഭീതിയിലാണ്. വ്യാജ വാട്സാപ് അക്കൗണ്ടുണ്ടാക്കി വ്യാജപ്രചാരണം നടത്തി. സിപിഎം തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്.

ഞങ്ങൾക്ക് വർഗീയത പ്രചരിപ്പിച്ച് വോട്ട് നേടേണ്ട സാഹചര്യമില്ല. വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വടകരയിൽ ജയിക്കും. വ്യാജപ്രചാരണം നടത്തിയത് ആരാണെന്ന് കണ്ടെത്താൻ പൊലീസ് തയാറാകണമെന്നും മുനീർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/204212/with-defeat-in-vadakara-assured-the-left-is-making-baseless-allegations-_-mk-muneer)