---
title: "#drought|കുടിവെള്ള വിതരണം; വരൾച്ചാ കാലത്ത് ആശ്വാസവുമായി ഒരു സഹകരണ സ്ഥാപനം "
english_title: "#Supply  #drinking #water #cooperative #organization #relief #during #drought"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/204287/supply-drinking-water-cooperative-organization-relief-during-drought"
published_at: "2024-05-09T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d0fc6daa11_water.jpg"
keywords: []
---

# #drought|കുടിവെള്ള വിതരണം; വരൾച്ചാ കാലത്ത് ആശ്വാസവുമായി ഒരു സഹകരണ സ്ഥാപനം 

> **Lead Summary:**  വടകര:** **കൊടും വരൾച്ച അനുഭവപ്പെട്ട് തുടങ്ങിയ ചെക്യാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ ആശ്വാസവുമായി എത്തുകയാണ് ഒരു സഹകരണ സ്ഥാപനം.

## Article Content

 വടകര:** **കൊടും വരൾച്ച അനുഭവപ്പെട്ട് തുടങ്ങിയ ചെക്യാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ ആശ്വാസവുമായി എത്തുകയാണ് ഒരു സഹകരണ സ്ഥാപനം.

സൗജന്യമായി കുടിവെള്ളം എത്തിച്ച് മാതൃകാ പ്രവർത്തനം നടത്തുകയാണ് ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക്. തുടർച്ചയായ 13 വർഷക്കാലമായി ഈ സേവനം ബാങ്ക് നടത്തുന്നുണ്ട്.

നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന ബാങ്ക് കേരളാ ബാങ്കിന്റെ മികച്ച ബാങ്കിംഗ് പ്രവർത്തനത്തിനുള്ള എക്സലന്റ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഈ വർഷത്തെ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം ചെക്യാട് വേവം വാർഡിൽ ബാങ്ക്‌ പ്രസിഡന്റ് പി.സുരേന്ദ്രൻ നിർവ്വഹിച്ചു.

ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, സി.അഷിൽ, എം.സി. മനോജൻ, പി.വിനോദൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/204287/supply-drinking-water-cooperative-organization-relief-during-drought)