---
title: "സൗജന്യ ഓണ്‍ലൈന്‍ പിഎസ് സി  മത്സര പരീക്ഷാ പരിശീലനം"
english_title: " Free Online PSC Competitive Exam Training"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20437/free-online-psc-competitive-exam-training"
published_at: "2022-01-12T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de9ffbd54a7_psc photo.jpg"
keywords: []
---

# സൗജന്യ ഓണ്‍ലൈന്‍ പിഎസ് സി  മത്സര പരീക്ഷാ പരിശീലനം

> **Lead Summary:** വടകര: കേരളാ പി.എസ്.സി. നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന പ്ലസ് ടു വും അതിനു മുകളില്‍ യോഗ്യതയുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു.

## Article Content

വടകര: കേരളാ പി.എസ്.സി. നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന പ്ലസ് ടു വും അതിനു മുകളില്‍ യോഗ്യതയുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു.

ഓണ്‍ലൈനായാണ് പരിശീലനം. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ രേഖപ്പെടുത്തി ജനുവരി 25നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ഇ മെയില്‍ വിലാസം : deekzkd.emp.lbr@kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952370179.

** പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് ഇന്നും നാളെയും (ജനുവരി 12, 13)**

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ജനുവരി മാസത്തെ സിറ്റിംഗ് ഇന്നും നാളെയും (ജനുവരി 12, 13) രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20437/free-online-psc-competitive-exam-training)