---
title: "ഒമിക്രോണ്‍ സാഹചര്യം നേരിടാന്‍  ഒരുങ്ങി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് "
english_title: " To deal with the omicron situation Azhiyoor Grama Panchayat ready"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20468/to-deal-with-the-omicron-situation-azhiyoor-grama-panchayat-ready"
published_at: "2022-01-12T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61debf81dec9e_meeting .jpg"
keywords: []
---

# ഒമിക്രോണ്‍ സാഹചര്യം നേരിടാന്‍  ഒരുങ്ങി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒമിക്രോണ്‍ സാഹചര്യം നേരിടുന്നതിനും ,മാഹിയില്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ നിയന്ത്രണങ്ങളുടെ സാഹചര്യത്തിലും കോവിഡ് കോര്‍കമ്മിറ്റിയോഗം ചേര്‍ന്നു.

## Article Content

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒമിക്രോണ്‍ സാഹചര്യം നേരിടുന്നതിനും ,മാഹിയില്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ നിയന്ത്രണങ്ങളുടെ സാഹചര്യത്തിലും കോവിഡ് കോര്‍കമ്മിറ്റിയോഗം ചേര്‍ന്നു.

നിലവിലുളള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കല്യാണം ,മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 50 പേര്‍ മാത്രമെ പങ്കെടുക്കുവാന്‍ പാടുളളു ഇത് കര്‍ശനമായി നടപ്പിലാക്കുന്നതിന് പഞ്ചായത്ത് പരിധിയില്‍ നടക്കുന്ന കല്യാണങ്ങള്‍ നിര്‍ബന്ധമായും പോലീസ് സ്റ്റേഷന്‍ , പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ അറിയിക്കണം. കല്യാണങ്ങളില്‍ വലിയ രീതിയില്‍ ആള്‍കൂട്ടം രൂപപ്പെടുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് തീരുമാനം .

വാക്‌സിന്‍ അതത് സ്‌കൂള്‍ മുഖേന നല്‍കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗം ജില്ലാ കലക്ടറോട് അഭ്യര്‍ത്ഥിച്ചു. നിലവില്‍ കുട്ടികളില്‍ 20 ശതമാനം മാത്രമെ വാക്‌സിന്‍ സ്വീകരിച്ചിട്ടുളളു രണ്ട് ഡോസ് വാക്‌സിന്‍ 90ശതമാനത്തിന് മുകളില്‍ അഴിയൂരില്‍ പൂര്‍ത്തീകരിച്ചു . ജനസാന്ദ്രത കൂടുതലുളള പ്രദേശമായതിനാല്‍ രോഗ ലക്ഷണങ്ങള്‍ ഉളളവര്‍ ആരോഗ്യ കേന്ദ്രത്തില്‍ ബുധന്‍, വെളളി ദിവസങ്ങളില്‍ നടക്കുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരായിരിക്കണം .

നിലവില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 32 കോവിഡ് രോഗകളാണ് ഉളളത് . ഒമിക്രോണ്‍ 40 വയസ്സിന് താഴെയുളളവരെയാണ് ബാധിക്കുന്നത്. എന്നതിനാല്‍ കുട്ടികളുടെ വാക്‌സിനേഷന്‍ ചൊവ്വ, വ്യാഴം , ശനി ദിവസങ്ങളില്‍ ആശ വര്‍ക്കര്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ് .

ഒരുവാര്‍ഡില്‍ നിന്ന് 10 കുട്ടികള്‍ക്കാണ് ഈ ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കുക . അഴിയൂരില്‍ നാളിതുവരെ 3608 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 47 പേര്‍ മരണപെട്ടു പോകുകയും ചെയ്തിട്ടുണ്ട് . കോര്‍ കമ്മിറ്റിയോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യസ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ രമ്യ കരോടി ,പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എന്‍ സന്തോഷ് കുമാര്‍ , പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് , മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുള്‍ നസീര്‍ , വില്ലേജ് ഓഫീസര്‍ കെ പ്രമോദ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സി പ്രസാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20468/to-deal-with-the-omicron-situation-azhiyoor-grama-panchayat-ready)