---
title: "കാണാതായ പെണ്‍കുട്ടി വടകരയില്ല ; അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്"
english_title: " Missing girl Vadakara is being investigated in neighboring states"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20474/missing-girl-vadakara-is-being-investigated-in-neighboring-states"
published_at: "2022-01-12T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dec8461b53d_missing .jpg"
keywords: []
---

# കാണാതായ പെണ്‍കുട്ടി വടകരയില്ല ; അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്

> **Lead Summary:** വടകര: മാവേലിക്കരയില്‍ നിന്നും കാണാതായ 16 വയസ്സുകാരി വടകരയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

## Article Content

വടകര: മാവേലിക്കരയില്‍ നിന്നും കാണാതായ 16 വയസ്സുകാരി വടകരയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

നാല് ദിവസം മുന്‍പാണ് മാവേലിക്കര സ്വദേശിനിയായ സാന്ദ്രയെ വീട്ടില്‍ നിന്നും കാണാതായത്.

വടകരയില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ആയതെന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ വ്യക്തമായായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണ്ണാടകയിലെന്നാണ് വ്യക്തമായതിനെ തുടര്‍ന്ന് അന്വേഷണ സംഘം കര്‍ണ്ണാടകയിലേക്ക് തിരിച്ചു..

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20474/missing-girl-vadakara-is-being-investigated-in-neighboring-states)