---
title: "കെ റയില്‍ പദ്ധതി  കേരളത്തെ കടക്കെണിയിലാക്കും :  പി എം എ സലാം"
english_title: " K Rail Project in Kerala Debt Consolidation Loans: MUSLIM LEEGU FUNCTION IN VATAKARA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20485/k-rail-project-in-kerala-debt-consolidation-loans-muslim-leegu-function-in-vatakara"
published_at: "2022-01-12T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ded8c27ee02_PMA SALAM PHOTO.jpg"
keywords: []
---

# കെ റയില്‍ പദ്ധതി  കേരളത്തെ കടക്കെണിയിലാക്കും :  പി എം എ സലാം

> **Lead Summary:** വടകര : കെ റയില്‍ അതിരിടയാള കല്ല് ഇടുന്നത് ഹൈ ക്കോടതി വിലക്കിയത് കെ റയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണ പരാജയം ആണെന്ന് ശരിവെക്കുന്നുവെന്നു പി എം എ സലാം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ധ്വംസനത്തിനെതിരെ ജനകീയ പ്രതിരോധം എന്ന പ്രമേയത്തില്‍ ജനുവരി 12,13,14 വടകര പുത്തൂര്‍ അസീസ് നഗറില്‍ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് വടകര നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വടകര : കെ റയില്‍ അതിരിടയാള കല്ല് ഇടുന്നത് ഹൈ ക്കോടതി വിലക്കിയത് കെ റയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണ പരാജയം ആണെന്ന് ശരിവെക്കുന്നുവെന്നു പി എം എ സലാം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ധ്വംസനത്തിനെതിരെ ജനകീയ പ്രതിരോധം എന്ന പ്രമേയത്തില്‍ ജനുവരി 12,13,14 വടകര പുത്തൂര്‍ അസീസ് നഗറില്‍ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് വടകര നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി വെച്ച് പതിനായിരങ്ങളെ കുടിയൊഴിപ്പിച്ച് കോര്‍പ്പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്ന, കേരളത്തിലെ ജനങ്ങള്‍ക്ക് ലക്ഷം രൂപ കട ബാധ്യത വരുത്തിവെക്കുന്ന കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പോരാട്ടത്തിന് മുസ്ലിംലീഗ് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൊഫ:കെ കെ മഹമൂദ് അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള പ്രമേയ പ്രഭാഷണം നടത്തി .

എം സി വടകര,അബ്ദുസമദ് പൂക്കോട്ടൂര്‍, എസ് പി കുഞ്ഞമ്മദ്,പി ഇസ്മായില്‍ വയനാട്, മിസ്ഹബ് കീഴരിയൂര്‍, ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍,അന്‍വര്‍ ഹാജി,എന്‍ പി അബ്ദുള്ള ഹാജി,ക്രസന്റ് അബ്ദുള്ള,ശംസുദ്ധീന്‍ കൈനാട്ടി,അഫ്‌നാസ് ചോറോട്, ഒ പി മൊയ്തു, ഒ കെ ഇബ്രാഹിം, പി സഫിയ ഇസ്മായില്‍ അജ്മാന്‍,പി പി ജാഫര്‍,പി ഇസ്മായില്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി എം മുസ്തഫ മാസ്റ്റര്‍ സ്വാഗതവും സനീദ് എ വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20485/k-rail-project-in-kerala-debt-consolidation-loans-muslim-leegu-function-in-vatakara)