---
title: "#concluded | വേനൽക്കാല ഊർജ സംരക്ഷണ ക്യാമ്പയിൻ സമാപിച്ചു "
english_title: "#Summer #energy #conservation #campaign #has #concluded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/205634/summer-energy-conservation-campaign-has-concluded"
published_at: "2024-05-16T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645e3bb70488_energy.jpg"
keywords: []
---

# #concluded | വേനൽക്കാല ഊർജ സംരക്ഷണ ക്യാമ്പയിൻ സമാപിച്ചു 

> **Lead Summary:** **വടകര :[ **സംസ്ഥാന വൈദ്യുതി ബോർഡ്, എനർജി മാനേജ്മെൻ്റ് സെൻ്റർ - കേരള, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി എന്നിവയുടെ നേതൃത്വത്തിൽ വടകര നഗര സഭയിലെ കുടുംബശ്രീ കമ്യൂണിറ്റി ഡവലപ്മെൻ്റ സൊസൈറ്റിയുമായി ചേർന്ന് കോഴിക്കോട് ദർശനം സാംസ്കാരികവേദി ഊർജ കിരൺ വേനൽക്കാല ഊർജ സംരക്ഷണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

## Article Content

**വടകര :[ **സംസ്ഥാന വൈദ്യുതി ബോർഡ്, എനർജി മാനേജ്മെൻ്റ് സെൻ്റർ - കേരള, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി എന്നിവയുടെ നേതൃത്വത്തിൽ വടകര നഗര സഭയിലെ കുടുംബശ്രീ കമ്യൂണിറ്റി ഡവലപ്മെൻ്റ സൊസൈറ്റിയുമായി ചേർന്ന് കോഴിക്കോട് ദർശനം സാംസ്കാരികവേദി ഊർജ കിരൺ വേനൽക്കാല ഊർജ സംരക്ഷണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

കുടുംബശ്രീ ബാല സഭ റിസോഴ്സ് പേഴ്സൺ ശര്യണ്യ വി കെ , എൽ ഇ ഡി ബൾബുകൾ അധ്യക്ഷ സി ഡി എസ് അംഗം ഇന്ദിരാ പാറോലിന് കൈമാറി ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി വടകര ബീച്ച് സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ ടി ബെൻസി , സി ഡി എസ് വടകര ഈസ്റ്റ് സിഡിഎസ് ചെയർപേഴ്സൺ റീന വി കെ , ദർശനം സെക്രട്ടറി എം എ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

കെ എസ് ഇ ബി ലിമിറ്റഡ് വടകര സൗത്ത് എ ഇ വിനോദൻ കെ ക്ലാസ് എടുത്തു. നിർവ്വഹണ ഏജൻസിയായ ദർശനം ഗ്രന്ഥശാല കമ്മിറ്റി അംഗം കെ ടി ഫിലിപ്പ് സമാപന പ്രസംഗം നടത്തി.

കോഴിക്കോട് ജില്ലയിൽ 8 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ദർശനം ഗ്രന്ഥശാല നടത്തിവന്ന ഊർജ കിരൺ ബോധവത്ക്കരണം വടകരയിലെ ക്ലാസോടെ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/205634/summer-energy-conservation-campaign-has-concluded)