---
title: "#applynow|അപേക്ഷ ക്ഷണിച്ചു; എം. ദാസൻ & പി. കെ കണാരൻ സ്മാരക ക്യാഷ് അവാർഡ് "
english_title: "#Application  #invited #M.Dasan   #P.KKanaran #Memorial #CashAward"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/205650/application-invited-mdasan-pkkanaran-memorial-cashaward"
published_at: "2024-05-16T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645f8914b9d3_apply.jpg"
keywords: []
---

# #applynow|അപേക്ഷ ക്ഷണിച്ചു; എം. ദാസൻ & പി. കെ കണാരൻ സ്മാരക ക്യാഷ് അവാർഡ് 

> **Lead Summary:** വടകര: (**vadakara.truevisionnews.com**)പ്രമുഖ സഹകാരിയും സാമൂഹ്യപ്രവർത്തകനും ചോറോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എം ദാസന്റെയും,ചോറോട് സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡണ്ട്‌ പി കെ കണാരന്റെയും സ്മരണയ്ക്കായി

## Article Content

വടകര: (**vadakara.truevisionnews.com**)പ്രമുഖ സഹകാരിയും സാമൂഹ്യപ്രവർത്തകനും ചോറോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എം ദാസന്റെയും,ചോറോട് സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡണ്ട്‌ പി കെ കണാരന്റെയും സ്മരണയ്ക്കായി

ബാങ്ക് എല്ലാ വർഷവും നൽകിവരുന്ന എസ് എസ് എൽ സി, പ്ലസ്സ്‌ ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാഡിന് അപേക്ഷ ക്ഷണിച്ചു.

2024 വർഷം എസ് എസ് എൽ സി മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ചോറോട് ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ,ചോറോട് പഞ്ചായത്തിലെ സ്ഥിരതാമസക്കാർ,ബാങ്കിലെ എ ക്ലാസ്സ് മെമ്പർമാരുടെ മക്കൾ എന്നിവർക്ക് എം ദാസൻ സ്മാരക ക്യാഷ് അവർഡിന് അപേക്ഷിക്കാവുന്നതാണ്.

ചോറോട് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക്‌ പി കെ കണാരൻ സ്മാരക ക്യാഷ് അവർഡിനും അപേക്ഷിക്കാവുന്നതാണ്. അപേക്ഷഫോറം ബാങ്കിന്റെ എല്ലാ ശാഖകളിലും, ഹെഡോഫീസിലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷഫോറം മാർക്ക് ലിസ്റ്റ് കോപ്പിയും, പാസ്സ് പോർട്ട്‌ സൈസ് ഫോട്ടോയും സഹിതം 2024 മെയ്‌ 24 ന് 5 മണിക്ക് മുൻപായി ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണെന്ന് വി ദിനേശൻ പ്രസിഡണ്ട്‌, ചോറോട് ബാങ്ക് 9446644244, സുരേഷ് എ സെക്രട്ടറി 9847714810 എന്നിവർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/205650/application-invited-mdasan-pkkanaran-memorial-cashaward)