---
title: "#InternationalFamilyDay  | ഇൻറർനാഷണൽ ഫാമിലിഡേ;ആഘോഷമാക്കി ഫാമിലി വെഡിങ് സെൻറർ "
english_title: "#International #Family #Day #Family #Wedding #Center #celebrated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/205672/international-family-day-family-wedding-center-celebrated"
published_at: "2024-05-16T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66461e8dde33a_family.jpg"
keywords: []
---

# #InternationalFamilyDay  | ഇൻറർനാഷണൽ ഫാമിലിഡേ;ആഘോഷമാക്കി ഫാമിലി വെഡിങ് സെൻറർ 

> **Lead Summary:** ** വടകര : [ **ഇൻറർനാഷണൽ ഫാമിലിഡേയോട് അനുബന്ധിച്ച് ഫാമിലി വെഡിങ് സെൻറർ ഫാമിലി മെമ്പേഴ്സിനായി ഫാമിലിഡേ ആഘോഷിച്ചു.ഫാമിലിയുടെ 7 ഷോറൂമുകളിലും ഫാമിലിഡേ നടത്തപ്പെടുകയുണ്ടായി.

## Article Content

** വടകര : [ **ഇൻറർനാഷണൽ ഫാമിലിഡേയോട് അനുബന്ധിച്ച് ഫാമിലി വെഡിങ് സെൻറർ ഫാമിലി മെമ്പേഴ്സിനായി ഫാമിലിഡേ ആഘോഷിച്ചു.ഫാമിലിയുടെ 7 ഷോറൂമുകളിലും ഫാമിലിഡേ നടത്തപ്പെടുകയുണ്ടായി.

ജീവനക്കാരുടെ കുടുംബങ്ങളോടൊപ്പം ഒരു ദിനം ആഘോഷിക്കുക എന്ന ആശയം മുൻനിർത്തിയാണ് പ്രോഗ്രാം സംഘടിപ്പിച്ചതെന്ന് ഫാമിലി വെഡിങ് സെൻറർ ജനറൽ മാനേജർ സൈബത്ത് കെവി അറിയിച്ചു.

ഫാമിലി വെഡിങ് സെൻറർ ചെയർമാൻ ഇമ്പിച്ച അഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മെർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് അബ്ദുസ്സലാം ,കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റും ഫാമിലി വെഡിങ് സെൻറർ മാനേജർ ഡയറക്ടറുമായ ആയ മുജീബ് റഹ്മാൻ എന്നിവർ ആശംസ അറിയിച്ചു.

പരിപാടിയിൽ ഫാമിലി വെഡ്ഡിംഗ് അസിന്റന്റ് ജനറൽ മാനേജർ അഷറഫ് കെ വൈ നന്ദി പറഞ്ഞു ഫാമിലി മെമ്പേഴ്സിന്റെ കുട്ടികളിൽ എസ്എസ്എൽസി ഉന്നത വിജയം നേടിയവർക്കും പ്ലസ് ടു ഉന്നത വിജയം നേടിയവർക്കുമുള്ള മൊമെന്റോ വിതരണം വേദിയിൽ വച്ച് നടന്നു.

 ഫാമിലി വെഡിങ് സെൻറർ കോർപ്പറേറ്റ് നടത്തിയ ഫുട്ബോൾ ടൂർണമെന്റിന്റെയും ബാഡ്മിൻ മത്സരത്തിന്റെയും മത്സരാർത്ഥികൾക്കുള്ള മൊമെന്റോ വിതരണവും ഫാമിലിഡേ അനുബന്ധിച്ച് വിവിധ കലാപരിപാടിയിൽ പങ്കെടുത്ത ഫാമിലി മെമ്പേഴ്സിനുള്ള മൊമെന്റോ വിതരണവും വേദിയിൽ വച്ച് നടന്നു .

പരിപാടിയോടനുബന്ധിച്ച് ഫാമിലി ഒരുക്കിയ മ്യൂസിക്ക് ഇവന്റോടുകൂടി പരിപാടി അവസാനിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/205672/international-family-day-family-wedding-center-celebrated)