---
title: "#assaulting  | ട്രെയിൻ യാത്രക്കിടെ ഡോക്ടറെ മർദിച്ചെന്ന കേസിൽ വടകരയിലെ മുൻ എസ്.ഐക്ക് തടവും പിഴയും "
english_title: "#former #SI  #Vatakara #jailed #and #fined #for #beating #doctor #during #train #journey"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/205685/former-si-vatakara-jailed-and-fined-for-beating-doctor-during-train-journey"
published_at: "2024-05-16T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646336972689_court.jpg"
keywords: []
---

# #assaulting  | ട്രെയിൻ യാത്രക്കിടെ ഡോക്ടറെ മർദിച്ചെന്ന കേസിൽ വടകരയിലെ മുൻ എസ്.ഐക്ക് തടവും പിഴയും 

> **Lead Summary:** **വടകര: [ **ട്രെയിൻ യാത്രക്കിടെ ഡോക്ടറെ മർദിച്ചെന്ന കേസിൽ എസ്.ഐക്ക് തടവും പിഴയും.കാസർകോട് സ്വദേശി ഡോ. പത്മനാഭനെ കൈയേറ്റം ചെയ്തുവെന്ന കേസിൽ വടകര എസ്.ഐയായിരുന്ന ടി. രാമകൃഷ്ണനെയാണ് ​ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.വി. മനേഷ് ശിക്ഷിച്ചത്.

## Article Content

**വടകര: [ **ട്രെയിൻ യാത്രക്കിടെ ഡോക്ടറെ മർദിച്ചെന്ന കേസിൽ എസ്.ഐക്ക് തടവും പിഴയും.കാസർകോട് സ്വദേശി ഡോ. പത്മനാഭനെ കൈയേറ്റം ചെയ്തുവെന്ന കേസിൽ വടകര എസ്.ഐയായിരുന്ന ടി. രാമകൃഷ്ണനെയാണ് ​ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.വി. മനേഷ് ശിക്ഷിച്ചത്.

കോടതി കഴിയുംവരെ തടവിനും 5000 രൂപ ഡോക്ടർക്ക് നഷ്ടപരിഹാരമായി നൽകാനുമാണ് വിധി. 2018ൽ തിരുവനന്തപുരത്തു നിന്ന് മലബാർ എക്സ്പ്രസ് ട്രെയിൻ വടകരയിലെത്തിയപ്പോൾ പുലർച്ച നാലോടെ എസ്.ഐ ഡോക്ട​റെ മർദിച്ചെന്നാണ് കേസ്.

പുലർച്ചെ ​ട്രെയിനിൽ എസ്.ഐയും സുഹൃത്തുക്കളും ഉറക്കെ സംസാരിച്ച് ശല്യമുണ്ടാക്കിയെന്നും ഇത് ചോദ്യം ചെയ്ത ഡോക്ട​റെ മർദിച്ചെന്നുമായിരുന്നു പരാതി.

എന്നാൽ വടകരയിൽ ഇറങ്ങാൻ ലൈറ്റിട്ടപ്പോൾ ഡോക്ടർ ആക്രമിച്ചതായി എസ്.ഐയും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഡോക്ടറെ കോടതി വെറുതെ വിട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/205685/former-si-vatakara-jailed-and-fined-for-beating-doctor-during-train-journey)