---
title: "എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളില്‍ നിരവധി തൊഴിലവസരങ്ങള്‍"
english_title: "In private institutions through the Employability Center Lots of jobs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20582/in-private-institutions-through-the-employability-center-lots-of-jobs"
published_at: "2022-01-13T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfc7f19b0f5_EMPLOYABILITY .jpg"
keywords: []
---

# എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളില്‍ നിരവധി തൊഴിലവസരങ്ങള്‍

> **Lead Summary:** കോഴിക്കോട് : ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം.

## Article Content

കോഴിക്കോട് : ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം.

ഡോട്ട്‌നെറ്റ് ഡവലപ്പര്‍ (യോഗ്യത : ബി.ടെക്/എം.ടെക്/ എം.സി.എ/ബി.സിഎ/ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി ബിരുദ ധാരികള്‍), ഡോട്ട്‌നെറ്റ് ട്രെയിനീസ് (യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി ബിരുദ ധാരികള്‍), പി.എച്ച്.പി ഡവലപ്പര്‍ (യോഗ്യത : പി.എച്ച്.പി ഡവലപ്പ്‌മെന്റിലുളള നൈപുണ്യം), മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ടെലിമാര്‍ക്കറ്റിംഗ്, ടീം ലീഡര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ (യോഗ്യത : ബിരുദം), ടെലിമാര്‍ക്കറ്റിംഗ്, ഓപ്പണ്‍ മാര്‍ക്കറ്റിംഗ്, കലക്ഷന്‍ എക്‌സിക്യൂട്ടീവ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 15ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabiltiycetnre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ 0495 2370176.

** ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ സൗജന്യ പരിശീലനം **

വടകര: പി.എസ്.സി. ഡിഗ്രി ലവല്‍ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സ്റ്റേഷനിലെ പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

താത്പര്യമുളളവര്‍ ജനുവരി 20നകം പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര്, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന്് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ഫോണ്‍ 0495 2376179.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20582/in-private-institutions-through-the-employability-center-lots-of-jobs)