---
title: "#TurfCourt|സൗമ്യത മാതൃക ;  ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ"
english_title: "#Model   #gentleness  #Chaniyam #Quay  #played   #studied  #river  #green #meadows"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/205937/model-gentleness-chaniyam-quay-played-studied-river-green-meadows"
published_at: "2024-05-18T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648242dd0029_ground.jpg"
keywords: []
---

# #TurfCourt|സൗമ്യത മാതൃക ;  ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

> **Lead Summary:** വടകര : ****കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ , ആ സ്വപ്നവും യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഇവിടെ ഒരു പൊതു വിദ്യാലയം.

## Article Content

വടകര : ****കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ , ആ സ്വപ്നവും യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഇവിടെ ഒരു പൊതു വിദ്യാലയം.

ചാനിയം കടവ് സൗമ്യത മെമ്മോറിയൽ യു.പി സ്കൂളാണ് വിദ്യാർത്ഥികൾക്കായി ടറഫ് കോർട്ട് ഒരുക്കിയത്. ഓരോ അക്കാഡമിക് വർഷങ്ങളിലും വേറിട്ട പ്രവർത്തനങ്ങൾ നടത്തി പൊതു വിദ്യാലയങ്ങളിൽ മാറ്റത്തിൻ്റെ വിപ്ലവം സൃഷ്ടിക്കുന്ന സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ ഈ വർഷവും വിദ്യാർത്ഥികൾക്ക് വേണ്ടി പുതിയ സർപ്രൈസ് ഒരുക്കിയിരിക്കുന്നു.

പുതിയ അക്കാഡമിക് വർഷത്തിൽ ഹൈടെക് ടർഫ് കോർട്ട് നിർമ്മിച്ചാണ് വിദ്യാർഥികളെ സ്വീകരിക്കാൻ സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ ഒരുങ്ങുന്നത്. മാനേജർ സത്യൻ ചാലോത്താണ് ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്കൂൾ ഗ്രൗണ്ടിൽ മനോഹരമായ ആർട്ടിഫിഷ്യൽ ഗ്രാസ്സ് കൊണ്ട് കുട്ടികൾക്ക് വേണ്ടി ടർഫ് കോർട്ട് ഒരുക്കിയിരിക്കുന്നത്.

വടകരയ്ക്കടുത്ത് തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ചാനിയം കടവ് പുഴയ്ക്ക് സമീപത്താണ് ഈ മനോഹരമായ സ്കൂളും ടർഫ് കോർട്ടും സ്ഥിതി ചെയ്യുന്നത്. മെയ് 26 ന് സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ അർജുൻബാലകൃഷ്ണൻ സ്കൂളിലെ ടർഫ് കോർട്ട് ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സമർപ്പിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/205937/model-gentleness-chaniyam-quay-played-studied-river-green-meadows)