---
title: "കെ റെയില്‍ വേണം ; വിപുലമായ  പ്രചാരണത്തിന് ഒരുങ്ങി സിപിഐ(എം)"
english_title: " K Rail Project Extensive CPI (M) ready for campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20598/k-rail-project-extensive-cpi-m-ready-for-campaign"
published_at: "2022-01-13T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfdf3bccfc5_PINARYI VIJAYAN .jpg"
keywords: []
---

# കെ റെയില്‍ വേണം ; വിപുലമായ  പ്രചാരണത്തിന് ഒരുങ്ങി സിപിഐ(എം)

> **Lead Summary:** **വടകര:** കെ റെയില്‍ പദ്ധതി ഉള്‍പ്പെടെയുള്ള ഇടതുസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ വിശദീകരിക്കാനും എതിര്‍പ്രചാരത്തിന് തടയിടാനും വിപുലമായ പരിപാടികളുമായി സി.പി.എം.

## Article Content

**വടകര:** കെ റെയില്‍ പദ്ധതി ഉള്‍പ്പെടെയുള്ള ഇടതുസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ വിശദീകരിക്കാനും എതിര്‍പ്രചാരത്തിന് തടയിടാനും വിപുലമായ പരിപാടികളുമായി സി.പി.എം.

വികസനം തടസ്സപ്പെടുത്തുന്ന ഇടതുവിരുദ്ധ അച്ചുതണ്ടിനെതിരേ ജനങ്ങളെ വീടുകളില്‍ നേരില്‍പ്പോയിക്കണ്ട് പ്രചാരണം നടത്തുമെന്ന് ജില്ലാസെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.

ബ്രാഞ്ച് തലങ്ങളില്‍ നടത്തുന്ന 4000 ജനകീയക്കൂട്ടായ്മകളില്‍ ആറുലക്ഷംപേരെ പങ്കാളികളാക്കും. പാര്‍ട്ടി അംഗങ്ങള്‍ എല്ലാ വീടുകളിലുംപോയി വിശദീകരിക്കും. ഫെബ്രുവരി പത്തിനുള്ളില്‍ ഈ പരിപാടികള്‍ നടത്തും.

പബ്ലിക്ക് റിലേഷന്‍ വിഭാഗം തയ്യാറാക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യാനും നീക്കമുണ്ട്. തുടര്‍ന്ന് ജില്ലയില്‍ 6000 പൊതുയോഗങ്ങള്‍ നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20598/k-rail-project-extensive-cpi-m-ready-for-campaign)