---
title: "#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു"
english_title: "#Etamala #Panchayat #organized #pre-monsoon #cleaning #harvest #procession"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206003/etamala-panchayat-organized-pre-monsoon-cleaning-harvest-procession-new"
published_at: "2024-05-18T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66487ada2c62e_cleanning.jpg"
keywords: []
---

# #cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** വടകര : (**vadakara.truevisionnews.com)**ഏറാമല ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഓർക്കാട്ടേരി ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരജാഥ നടത്തി.

## Article Content

വടകര : (**vadakara.truevisionnews.com)**ഏറാമല ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഓർക്കാട്ടേരി ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരജാഥ നടത്തി.

വൈകുന്നേരം ഓർക്കാട്ടേരി ടൗണിൽ നിന്ന് ആരംഭിച്ച് ടൗണിൻ്റെ വിവിധഭാഗങ്ങളിലൂടെ സഞ്ചരിച്ച് പഞ്ചായത്ത് ഓഫീസിന് മുൻപിൽ സമാപിച്ചു. ജാഥ ബഹു:ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.പി. മിനിക ഉദ്ഘാടനം ചെയ്തു.

തുടർപ്രവർത്തനം എന്ന നിലയിൽ ഇന്നും നാളെയും  വാർഡുകളിൽ പൊതുസ്ഥലങ്ങൾ സ്ഥാപനങ്ങൾ, ഓവുചാലുകൾ, തോടുകൾ എന്നിവ വൃത്തിയാക്കൽ, 21ന് ടൗൺ ശുചീകരണം, 26 പഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശ്ശിച്ച് ഉറവിട നശീകരണവും ബോധവൽക്കരണവും നടത്തുന്ന ഗൃഹസന്ദർശന പർപാടി എന്നിങ്ങനെ മഴക്ക് മുൻപെ പകർച്ചവ്യാതികൾ തടയാനുള്ള പ്രവർത്തനങ്ങളുടെ പ്രഖ്യാപനം കൂടെയായി വിളമ്പര ജാഥ മാറി. ആരോഗ്യ പ്രവർത്തകർ.

വ്യാപാരികൾ,ഹരിതസേനാംഗങ്ങൾ കുടുംബശ്രീ ഉൾപ്പെടെ പങ്കെടുത്ത ഈ പരിപടിക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഷുഹൈബ് കുന്നത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജസീല വി.കെ, ക്ഷേമകാര്യ സ്റ്റാൻ്റി ണ്ട് കമ്മറ്റി ചെയർമാൻ ശ്രീ പറമ്പത്ത് പ്രഭാകരൻ , മെമ്പർമാരായ ശ്രീ

പ്രമോദ് ടി.കെ , ജി.രതീഷ് ,ശ്രീമതി രമ്യ കണ്ടിയിൽ , പഞ്ചായത്ത് സെക്രട്ടറി ശ്രീ സജീവൻ, ഓർക്കാട്ടേരി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ എന്നിവർ നേതൃത്വംനൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206003/etamala-panchayat-organized-pre-monsoon-cleaning-harvest-procession-new)