---
title: "വിവേകാനന്ദ സ്വാമിയുടെ 150ാം ജന്മദിനം  യുവമോര്‍ച്ച മാരത്തോണ്‍ സംഘടിപ്പിച്ചു"
english_title: " 150th Birthday of Vivekananda Swamy Yuva Morcha organized a marathon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20604/150th-birthday-of-vivekananda-swamy-yuva-morcha-organized-a-marathon"
published_at: "2022-01-13T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfe7b26af5c_yuva morcha marthoon.jpg"
keywords: []
---

# വിവേകാനന്ദ സ്വാമിയുടെ 150ാം ജന്മദിനം  യുവമോര്‍ച്ച മാരത്തോണ്‍ സംഘടിപ്പിച്ചു

> **Lead Summary:** കോഴിക്കോട്: വിവേകാനന്ദ സ്വാമിയുടെ 150ാം ജന്മദിനം വിവേകാനന്ദജയന്തിയായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഭാരതീയ ജനതാ യുവമോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു.ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അഡ്വ.വി.കെ സജീവന്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി.രനീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

## Article Content

കോഴിക്കോട്: വിവേകാനന്ദ സ്വാമിയുടെ 150ാം ജന്മദിനം വിവേകാനന്ദജയന്തിയായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഭാരതീയ ജനതാ യുവമോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു.ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അഡ്വ.വി.കെ സജീവന്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി.രനീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ഭാരതത്തിന്റെ എക്കാലത്തെയും യുവത്വത്തിന്റെ പ്രതീകമായ സ്വാമി വിവേകാനന്ദന്റെ ദര്‍ശ്ശനങ്ങളും ആഹ്വാനങ്ങളും കൂടുതല്‍ പ്രസക്തമാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് വി.കെ സജീവന്‍ പറഞ്ഞു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.സാങ്കേതിക വിദ്യയുടെ അടിമകളായി യുവതലമുറ മാറുന്ന സാഹചര്യത്തില്‍ യുവമോര്‍ച്ച നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് സ്വാമിജി പറഞ്ഞു.

വിവേകാന്ദ ദര്‍ശ്ശനങ്ങളും ആശയങ്ങളും പഠിക്കാന്‍ ആഗ്രഹമുള്ള ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.വി സുധീര്‍, ജനറല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍,യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ അനൂപ് മാസ്റ്റര്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹരിപ്രസാദ് രാജ, ജുബിന്‍ ബാലകൃഷ്ണന്‍, സജ്ജയ് ഒളവണ്ണ, രോഹിത്ത് കമ്മലാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20604/150th-birthday-of-vivekananda-swamy-yuva-morcha-organized-a-marathon)