---
title: " #celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ"
english_title: "  #Baljanata #friends #celebrate #holiday   #Akalapuzha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206081/baljanata-friends-celebrate-holiday-akalapuzha"
published_at: "2024-05-18T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648b894473c7_akalapuzha.jpg"
keywords: []
---

#  #celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

> **Lead Summary:**  വടകര :** **ബാലജനത കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി അകലാപ്പുഴയിൽ സംഘടിപ്പിച്ച കളിയരങ്ങ് ശ്രദ്ധേയമായി.

## Article Content

 വടകര :** **ബാലജനത കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി അകലാപ്പുഴയിൽ സംഘടിപ്പിച്ച കളിയരങ്ങ് ശ്രദ്ധേയമായി.

പരിപാടി ഗാനരചയിതാവ് അജയ് ഗോപാൽ ഉദ്ഘാടനം ചെയ്തു. ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്ക്കരൻ മുഖ്യാതിഥിയായി. നിയോജക മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യാണ്ടി അധ്യക്ഷത വഹിച്ചു.

ബാല ജനത ജില്ലാ പ്രസിഡണ്ട് ദിയ ബിജു, എം ബി ശിവാനന്ദൻ, ഇ കെ സജിത്ത് കുമാർ, രജീഷ് മാണിക്കോത്ത്,അജിത എംപി, പി കിരൺജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. വൈകീട്ട് നടന്ന ബോട്ട് യാത്രയിൽ ആർ ജെ ഡി സംസ്ഥാന സെക്രട്ടറി സലിം മടവൂർ കുട്ടികൾക്കൊപ്പം പങ്ക് ചേർന്നു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206081/baljanata-friends-celebrate-holiday-akalapuzha)