---
title: "#complaint | കാശ് നൽകിയില്ല;ആയഞ്ചേരിയിലെ ഹോട്ടലിൽ ചിക്കൻ കാശ് ചോദിച്ചെത്തിയവരെ മർദ്ധിച്ചതായി പരാതി"
english_title: "#Cash #not #paid #complaints #against  #hotel #in #Ayyanchery "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206126/cash-not-paid-complaints-against-hotel-in-ayyanchery"
published_at: "2024-05-19T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6649574dd3fbc_hotel_ayyancherii.jpg"
keywords: []
---

# #complaint | കാശ് നൽകിയില്ല;ആയഞ്ചേരിയിലെ ഹോട്ടലിൽ ചിക്കൻ കാശ് ചോദിച്ചെത്തിയവരെ മർദ്ധിച്ചതായി പരാതി

> **Lead Summary:** ** വടകര :[ ** ഹോട്ടലിലേക്ക് ചിക്കൻ നൽകിയ ഇനത്തിൽ കിട്ടാനുള്ള കാശ് ചോദിച്ചെത്തിയവരെ ഹോട്ടലുകാർ മർദ്ധിച്ചതായി പരാതി. രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവർ വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

** വടകര :[ ** ഹോട്ടലിലേക്ക് ചിക്കൻ നൽകിയ ഇനത്തിൽ കിട്ടാനുള്ള കാശ് ചോദിച്ചെത്തിയവരെ ഹോട്ടലുകാർ മർദ്ധിച്ചതായി പരാതി. രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവർ വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

സർക്കാർ സംരംഭമായ കേരള ചിക്കൻ സ്റ്റാൾ ഉടമകളെയാണ് മർദിച്ചത്. തിരുവള്ളൂർ അപ്പുബസാറിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തിപ്പുകാരായ ബബിൻ ,റോഷിൻ എന്നിവർക്കാണ് പരിക്ക്.

ആയഞ്ചേരിയിൽ മെഡോവ്യൂ റെസ്റ്റോറെൻ്റ് ആൻ്റ് പാർക്ക് മാനേജർന്മാരിൽ ഒരാളായ ഷൗക്കത്തലി പൂമാലയും ജീവനക്കാരും ചേർന്ന് മർദിക്കുകയായിരുന്നു എന്നാണ് കുറ്റ്യാടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഹോട്ടലിലേക്ക് ചിക്കൻ വാങ്ങിയ പണം ചോദിക്കാൻ കഴിഞ്ഞ ദിവസം ചെന്ന സമയത്താണ് ഇവരെ അകാരണമായി ആക്രമിച്ചതെന്ന് പരാതി . പരിക്ക് പറ്റിയ ഇവരെ വടകര സഹകരണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഹോട്ടൽ ചിക്കൻ വാങ്ങിയ ഇനത്തിൽ മുപ്പതിനായിരം രൂപ നൽകാനുണ്ടെന്നും ഇതിന് ചെക്ക് നൽകിയിരുന്നതായും പലപ്പൊഴായി പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ബബിൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206126/cash-not-paid-complaints-against-hotel-in-ayyanchery)