---
title: "കുഞ്ഞിപ്പള്ളി ടൗണില്‍ 15 ന് പ്ലാസ്റ്റിക്  ബദല്‍ ഉത്പന്ന വിപണനമേള"
english_title: "  Plastic  Alternative Product Marketing Fair at 15 in Kunjipally town "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20613/plastic-alternative-product-marketing-fair-at-15-in-kunjipally-town"
published_at: "2022-01-13T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dff54465589_plastic alterneative .jpg"
keywords: []
---

# കുഞ്ഞിപ്പള്ളി ടൗണില്‍ 15 ന് പ്ലാസ്റ്റിക്  ബദല്‍ ഉത്പന്ന വിപണനമേള

> **Lead Summary:** അഴിയൂര്‍ : അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് ബദല്‍ ഉത്പന്ന വിപണനമേള 15 ന് രാവിലെ മുതല്‍ കുഞ്ഞിപ്പള്ളി ടൗണില്‍ നടക്കും. 2022 ജനുവരി ഒന്നുമുതല്‍ നിയന്ത്രിതമായി നിരോധിച്ച പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കള്‍ക്ക് പകരം അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബദല്‍ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തും.

## Article Content

അഴിയൂര്‍ : അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് ബദല്‍ ഉത്പന്ന വിപണനമേള 15 ന് രാവിലെ മുതല്‍ കുഞ്ഞിപ്പള്ളി ടൗണില്‍ നടക്കും. 2022 ജനുവരി ഒന്നുമുതല്‍ നിയന്ത്രിതമായി നിരോധിച്ച പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കള്‍ക്ക് പകരം അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബദല്‍ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തും.

Efast in ഓണ്‍ലൈന്‍ പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെ നടത്തുന്ന വിപണന മേളയില്‍ വെജിറ്റബിള്‍ സ്റ്റാര്‍ച്ച് കൊണ്ടുള്ള വിവിധ തരം കേരി ബാഗുകളും ഗാര്‍ബേജ് ബാഗ്,പേപ്പര്‍ ബാഗ് (വ്യത്യസ്ത സൈസുകളില്‍ ഷോപ്പിന്റെ പേര് ചേര്‍ത്ത് പ്രിന്റ് ചെയ്ത് നല്‍കുന്നതാണ്) എന്നിവയും മറ്റുള്ള ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നതാണ്.

മേളയില്‍ പങ്കെടുത്ത് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ കിഴിവും ഉണ്ടായിരിക്കുന്നതാണ്. അഴിയൂരിലെ വ്യപാരി സംഘടനകളുടെ സഹായത്തോടെയാണ് പരിപാടി നടത്തുന്നത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20613/plastic-alternative-product-marketing-fair-at-15-in-kunjipally-town)