---
title: "#BJP|വിടവാങ്ങിയത് സമരനായകനായ ബി.ജെ.പിയുടെ ജനകീയ നേതാവ് "
english_title: " #popular #leader  #BJP,   #popular #struggle #leader,  #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206350/popular-leader-bjp-popular-struggle-leader-passed-away"
published_at: "2024-05-20T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664adbaaddee7_bjp.jpg"
keywords: []
---

# #BJP|വിടവാങ്ങിയത് സമരനായകനായ ബി.ജെ.പിയുടെ ജനകീയ നേതാവ് 

> **Lead Summary:** വെള്ളിയാഴ്ച്ച അന്തരിച്ച മുക്കാളി കൈതോക്കുന്നുമ്മലിലെ ശ്രീധരൻ മടപ്പള്ളി ജനകീയ സമരങ്ങൾക്ക് ഒപ്പം നിന്ന ബി.ജെ.പി യുടെ സൗമ്യ സാന്നിധ്യം.

## Article Content

വെള്ളിയാഴ്ച്ച അന്തരിച്ച മുക്കാളി കൈതോക്കുന്നുമ്മലിലെ ശ്രീധരൻ മടപ്പള്ളി ജനകീയ സമരങ്ങൾക്ക് ഒപ്പം നിന്ന ബി.ജെ.പി യുടെ സൗമ്യ സാന്നിധ്യം.

ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശ്രീധരൻ കെ റെയിൽ വിരുദ്ധ സമരം അടക്കമുള്ള സമരങ്ങളുടെ മുൻ നിര പോരാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രങ്ങളായിരുന്നഒഞ്ചിയം, അഴിയൂർ മേഖലകളിൽ പാർട്ടി കെട്ടിപ്പടുക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു.

ഞായറാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെ നാദാപുരംറോഡിൽ പൊതുദർശനത്തിനും മുക്കാളിയിലെ വീട്ടിലും അന്തിമോപചാരം അർപ്പിക്കാൻ നിരവധി ആളുകൾ എത്തിയിരുന്നു.

അനുശോചനം അറിയിക്കാൻ എം.എൽ.എ മാരായ കെ.കെ.രമ, കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത്, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് വി.കെ.സജീവൻ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ പി.എം.അശോകൻ,

അഡ്വ: എം.രാജേഷ് കുമാർ, രാമദാസ് മണലേരി, എം മോഹനൻ മാസ്റ്റർ, പി.പി.മുരളി, ടി.പി.ബിനീഷ് കോട്ടയിൽ രാധാകൃഷ്ണൻ, പ്രദീപ് ചോമ്പാല,, ആർ.ഗോപാലൻ, പി.ബാബുരാജ് അടക്കമുള്ള നിരവധി പേർ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206350/popular-leader-bjp-popular-struggle-leader-passed-away)