---
title: "വെള്ളക്കെട്ടിനും യാത്ര ദുരിതത്തിനും അറുതി; നടുച്ചാല്‍ പരവന്റെ വളപ്പില്‍ ഡ്രൈയ്‌നേജ് കം റോഡ്  ഉദ്ഘാടനം ചെയ്തു"
english_title: " Drainage cum Road was inaugurated at the azhiyoor "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20639/drainage-cum-road-was-inaugurated-at-the-azhiyoor"
published_at: "2022-01-13T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e01d1e3e889_saalim punathil.jpg"
keywords: []
---

# വെള്ളക്കെട്ടിനും യാത്ര ദുരിതത്തിനും അറുതി; നടുച്ചാല്‍ പരവന്റെ വളപ്പില്‍ ഡ്രൈയ്‌നേജ് കം റോഡ്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** അഴിയൂര്‍: കാലങ്ങളായി വെള്ളക്കെട്ടും യാത്ര ദുരിതവുമായി കഴിഞ്ഞിരുന്ന അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 16ആം വാര്‍ഡിലെ നടുച്ചാല്‍ പരവന്റെ വളപ്പില്‍ പ്രദേശത്തെ ഡ്രൈയ്‌നേജ് കം റോഡ് സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ ലൈനിലൂടെ നാടിന് സമര്‍പ്പിച്ചു.

## Article Content

അഴിയൂര്‍: കാലങ്ങളായി വെള്ളക്കെട്ടും യാത്ര ദുരിതവുമായി കഴിഞ്ഞിരുന്ന അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 16ആം വാര്‍ഡിലെ നടുച്ചാല്‍ പരവന്റെ വളപ്പില്‍ പ്രദേശത്തെ ഡ്രൈയ്‌നേജ് കം റോഡ് സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ ലൈനിലൂടെ നാടിന് സമര്‍പ്പിച്ചു.

പഴയ എസ്റ്റിമേറ്റ് പ്രകാരം 2.20 മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന റോഡ് നാട്ടുകാരുടെ സഹായത്തോടെ 3 മീറ്ററാക്കിയാണ് പൂര്‍ത്തീകരിച്ചത്. ഓഫ് ലൈന്‍ ചടങ്ങ് കെ കെ രമ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു.

എഎക്‌സ് ഇ എ സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, എം പി ബാബു, പി ബാബുരാജ്, പി.എം അശോകന്‍, കെ വി രാജന്‍ മാസ്റ്റര്‍, അന്‍വര്‍ ഹാജി, പത്മനാഭന്‍, റഫീഖ് ആലപ്പറമ്പത്ത്, വി പി പ്രകാശന്‍, പ്രദീപ് ചോമ്പാല, എ കെ സൈനുദ്ധീന്‍ സംസാരിച്ചു.

വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ സ്വാഗതവും കണ്‍വീനര്‍ സജീര്‍ വി പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20639/drainage-cum-road-was-inaugurated-at-the-azhiyoor)