---
title: "#Traffic |അടയ്ക്കാതെരുവ് മേൽപാലം പണി തീരുംവരെ നാട്ടുകാർക്ക് ദുരിതം; ഗതാഗതക്കുരുക്ക് രൂക്ഷം"
english_title: "#Residents #suffer #until   #overpass #completed #without #closing  #Traffic #jam  #severe"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206399/residents-suffer-until-overpass-completed-without-closing-traffic-jam-severe"
published_at: "2024-05-20T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b01e69ceb3_traffic.jpg"
keywords: []
---

# #Traffic |അടയ്ക്കാതെരുവ് മേൽപാലം പണി തീരുംവരെ നാട്ടുകാർക്ക് ദുരിതം; ഗതാഗതക്കുരുക്ക് രൂക്ഷം

> **Lead Summary:**  വടകര:****ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന അടയ്ക്കാതെരുവിൽ ഗതാഗതക്കുരുക്ക് രൂക്ഷം.

## Article Content

 വടകര:****ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന അടയ്ക്കാതെരുവിൽ ഗതാഗതക്കുരുക്ക് രൂക്ഷം.

മേൽപാലം നിർമിക്കുന്നതിന്റെ ഭാഗമായുള്ള പൈലിങ് നടക്കുന്നതിനാൽ റോഡിന്റെ പകുതി ഭാഗത്തു കൂടെയാണ് വാഹനങ്ങൾ പോകുന്നത്. ബാരിക്കേഡ് വച്ച് ഒരു ഭാഗം മറച്ചിരിക്കുകയാണ്.

വില്യാപ്പള്ളി ഭാഗത്തു നിന്നു പഴയ ബസ് സ്റ്റാൻഡിലേക്കുള്ള വാഹനങ്ങളും പുതിയ ബസ് സ്റ്റാൻഡിൽ നിന്നു വില്യാപ്പള്ളി ഭാഗത്തേക്കുള്ള ബസുകളും മറ്റു വാഹനങ്ങളും ജംക്‌ഷനിൽ എത്തുന്നതോടെ കുരുക്ക് മുറുകുന്നു.

തെരു ഗണപതി ക്ഷേത്രത്തിനു സമീപത്തെ സർവീസ് റോഡിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയതോടെ ജംക്​ഷനിൽ തിരക്ക് വർധിച്ചു. വില്യാപ്പള്ളി റോഡിന് പുറമേ ജില്ല ആശുപത്രിയിലേക്കും മേമുണ്ട ആയഞ്ചേരി ഭാഗത്തേക്കും ഇതുവഴിയാണ് വാഹനങ്ങൾ പോകുന്നത്.

ഗതാഗതം നിയന്ത്രിക്കാൻ ഹോംഗാർഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ലിങ്ക് റോഡ് മുതൽ പുതിയ ബസ് സ്റ്റാൻഡിനു സമീപം വരെ സർവീസ് റോഡ് ഉണ്ട്. അതുമായി അടക്കാതെരുവിൽ എത്തിനിൽക്കുന്ന സർവീസ് റോഡ് ബന്ധിപ്പിച്ചാൽ ഗതാഗതകുരുക്കിന് പരിഹാരമാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206399/residents-suffer-until-overpass-completed-without-closing-traffic-jam-severe)