---
title: "സ്ത്രീകള്‍ പൊതുസമൂഹത്തിന്റെ കാവലാളാവുക :  അഡ്വ :സുഹറ മമ്പാട്"
english_title: " Women should be the guardians of the society: Adv: Suhara Mambadu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20646/women-should-be-the-guardians-of-the-society-adv-suhara-mambadu"
published_at: "2022-01-13T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e026ac86e92_suhra manbadu.jpg"
keywords: []
---

# സ്ത്രീകള്‍ പൊതുസമൂഹത്തിന്റെ കാവലാളാവുക :  അഡ്വ :സുഹറ മമ്പാട്

> **Lead Summary:** വടകര :സ്ത്രീകള്‍ പൊതുസമൂഹത്തിന്റെ കാവലാളാകണമെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ :സുഹറ മമ്പാട് അഭിപ്രായപ്പെട്ടു.

## Article Content

വടകര :സ്ത്രീകള്‍ പൊതുസമൂഹത്തിന്റെ കാവലാളാകണമെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ :സുഹറ മമ്പാട് അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷ ധ്വംസനത്തിനെതിരെ ജനകീയ പ്രതിരോധം എന്ന പ്രമേയത്തില്‍ ജനുവരി 12,13,14 വടകര പുത്തൂര്‍ അസീസ് നഗറില്‍ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് വടകര നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള വനിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും വസ്ത്ര സ്വാതന്ത്ര്യം പോലും അടിച്ചേല്‍പ്പിക്കുന്ന സമീപനം ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി സഫിയ അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള, എസ് പി കുഞ്ഞമ്മദ്,എം സി വടകര, എ ആമിന ടീച്ചര്‍,ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, എന്‍ പി അബ്ദുള്ള ഹാജി, പി എം മുസ്തഫ മാസ്റ്റര്‍,ഷക്കീല ഈങ്ങോളി, ആയിഷ ഉമ്മര്‍, റഹീസ ഒഞ്ചിയം, ശ്യാമള കൃഷ്ണാര്‍പ്പിതം എന്നിവര്‍ സംസാരിച്ചു എന്‍ സാഹിറ സ്വാഗതവും ജാസ്മിന കല്ലേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20646/women-should-be-the-guardians-of-the-society-adv-suhara-mambadu)