കടലോര മത്സ്യഗ്രാമങ്ങളില്‍ നിന്ന് സാഗര്‍മിത്രകളെ തെരഞ്ഞെടുക്കുന്നു

കടലോര മത്സ്യഗ്രാമങ്ങളില്‍ നിന്ന്  സാഗര്‍മിത്രകളെ തെരഞ്ഞെടുക്കുന്നു
Jan 13, 2022 07:11 PM | By Rijil

വടകര: കടലോര മത്സ്യഗ്രാമങ്ങളില്‍ സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിയ്ക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും നിശ്ചിത യോഗ്യതയുളളവരെ തെരഞ്ഞെടുത്ത് സാഗര്‍മിത്രകളായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പാദന പദ്ധതിയ്ക്കു കീഴില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സാഗര്‍മിത്ര.

മത്സ്യമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്ക് ആദ്യം ബന്ധപ്പെടാവുന്നവരാണ് സാഗര്‍മിത്രകള്‍. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. കരാര്‍ കാലത്ത് 15,000 രൂപ പ്രതിമാസം ഇന്‍സെന്റീവ് ആയി നല്‍കും. പ്രവര്‍ത്തന മികവ് വിലയിരുത്തി ഓരോ വര്‍ഷവും കരാര്‍ പുതുക്കി പ്രവര്‍ത്തനകാലം ദീര്‍ഘിപ്പിയ്ക്കും.

ഫിഷറീസ് സയന്‍സ് /മറൈന്‍ ബയോളജി/ സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം നേടിയിട്ടുള്ള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷയില്‍ ഫലപ്രദമായി ആശയ വിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരും 35 വയസില്‍ കൂടാത്ത പ്രായമുള്ളവരും ആയിരിക്കണം . സാഗര്‍മിത്രകള്‍ ആകുന്നതിനായി അപേക്ഷിയ്‌ക്കേണ്ടതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അതത് മത്സ്യഗ്രാമങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്.

അപേക്ഷാ ഫോമും വിശദ വിവരങ്ങളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ്. അപേക്ഷകള്‍ ജനുവരി 20നകം അതത് മത്സ്യഭവനിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലോ സമര്‍പ്പിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383780.

Sagarmitras are selected from the coastal fishing villages

Next TV

Related Stories
ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ഒപ്പം ഇലക്ട്രിക്ക്  സ്‌കൂട്ടറിന് ഇ. എം. ഐ സൗകര്യവും

Jan 20, 2022 06:32 PM

ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ഒപ്പം ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഇ. എം. ഐ സൗകര്യവും

ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഒപ്പം ഇ.എം.ഐ വ്യവസ്ഥയില്‍ സ്‌കൂട്ടര്‍ വാങ്ങിക്കാന്‍...

Read More >>
കോവിഡ് വ്യാപനം : വടകരയിലെ അഭിഭാഷകര്‍ ഭീതിയില്‍

Jan 20, 2022 06:13 PM

കോവിഡ് വ്യാപനം : വടകരയിലെ അഭിഭാഷകര്‍ ഭീതിയില്‍

കോവിഡ് വ്യാപനത്തിനിടെ ഭീതി പടര്‍ത്തി വടകരയില്‍ കോടതി പ്രവര്‍ത്തിക്കുന്നത്...

Read More >>
ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

Jan 20, 2022 05:36 PM

ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

വൈക്കിലിശ്ശേരി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു....

Read More >>
അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നവീനമായ കാലിതൊഴുത്ത്

Jan 20, 2022 05:03 PM

അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീനമായ കാലിതൊഴുത്ത്

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ഉപകാരപ്രദമായതും നവീനവുമായ കാലിത്തൊഴുത്ത് ഉദ്ഘാടനം...

Read More >>
കശുമാങ്ങയില്‍ നിന്ന് മദ്യം ;   കേരള ഫെനി ഫാക്ടറി വടകരയില്‍

Jan 20, 2022 04:14 PM

കശുമാങ്ങയില്‍ നിന്ന് മദ്യം ; കേരള ഫെനി ഫാക്ടറി വടകരയില്‍

ഗോവന്‍ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് മദ്യം (ഫെനി) ഉത്പാദിപ്പിക്കാനുള കശുഅണ്ടി വികസന കോര്‍പ്പറേഷന്റെ നടപടിക്രമങ്ങള്‍...

Read More >>
ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വില്യാപ്പള്ളി   സ്വദേശിക്ക് 136 ദിനാര്‍ നഷ്ടമായി

Jan 20, 2022 01:55 PM

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വില്യാപ്പള്ളി സ്വദേശിക്ക് 136 ദിനാര്‍ നഷ്ടമായി

ഓണ്‍ലൈന്‍ തട്ടിപ്പില്‍ വില്യാപ്പള്ളി സ്വദേശിയും ബഹറിനില്‍ പ്രവാസിയുമായി അഷറഫിന് 136 ദിനാര്‍ (ഇന്ത്യന്‍ രൂപ 25,000 )...

Read More >>
Top Stories