---
title: "#cleaning|മഴക്കാല പൂർവ്വ ശുചീകരണം;ശുചിത്വ ഹർത്താൽ നടത്തി "
english_title: "#Pre-monsoon #cleaning  #cleanliness #strike #conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206675/pre-monsoon-cleaning-cleanliness-strike-conducted"
published_at: "2024-05-21T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c7eda4a561_cleanning.jpg"
keywords: []
---

# #cleaning|മഴക്കാല പൂർവ്വ ശുചീകരണം;ശുചിത്വ ഹർത്താൽ നടത്തി 

> **Lead Summary:**  അഴിയൂർ:**** മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി അഴിയൂർ ഗ്രാമ പഞ്ചായത്ത് വ്യാപാരികളുമായി സഹകരിച്ച് ശുചിത്വ ഹർത്താൽ നടത്തി.

## Article Content

 അഴിയൂർ:**** മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി അഴിയൂർ ഗ്രാമ പഞ്ചായത്ത് വ്യാപാരികളുമായി സഹകരിച്ച് ശുചിത്വ ഹർത്താൽ നടത്തി.

കാലത്ത് 10 മണി വരെ കടകളടച്ചാണ് വ്യാപാര സ്ഥാപനങ്ങളും ടൗണുകളും ശുചീകരിച്ചത്. അഴിയൂർ ചുങ്കം, മുക്കാളി, മാഹി റെയിൽവെ സ്റ്റേഷൻ ടൗണുകളിലാണ് ശുചീകരണം നടന്നത്. പരിപാടി അഴിയൂർ ചുങ്കം ടൗണിൽ പ്രസിഡണ്ട് ആയിശ ഉമ്മർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ, അഴിയൂർ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പികെ രാമചന്ദ്രൻ, സിക്രട്ടറി സാലിം പുനത്തിൽ എന്നിവർ സംസാരിച്ചു.

എം ടി അരവിന്ദൻ, കെ സി രജീഷ്, നൗഷർ സാസ്, മഹമൂദ് ഫനാർ, ഉണ്ണി, റജ്മൽ, റഫീഖ് സാസ്, നവാസ് വിസി, റാസിക്ക് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206675/pre-monsoon-cleaning-cleanliness-strike-conducted)